Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബ്രഹ്‌മപുരത്ത് ബയോമൈനിങ്ങിൽ നിന്ന് സോണ്ട ഇന്റഫ്രാടെക്കിനെ ഒഴിവാക്കി; സോണ്ടയെ കരിമ്പട്ടികയിൽ പെടുത്തും; തീരുമാനം കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ

ബ്രഹ്‌മപുരത്ത് ബയോമൈനിങ്ങിൽ നിന്ന് സോണ്ട ഇന്റഫ്രാടെക്കിനെ ഒഴിവാക്കി; സോണ്ടയെ കരിമ്പട്ടികയിൽ പെടുത്തും; തീരുമാനം കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്രഹ്‌മപുരത്തെ ബയോമൈനിങ്ങിൽ ഇനി സോണ്ട ഇൻഫ്രാടെക് ഉണ്ടാവില്ല. മേയർ എം.അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലാണു തീരുമാനം. ബയോമൈനിങ്ങിൽ വീഴ്ച വരുത്തിയെന്നു കാണിച്ചു കോർപറേഷൻ നൽകിയ നോട്ടിസിനു സോണ്ട നൽകിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചാണു നടപടി.

സോണ്ടയെ കരിമ്പട്ടികയിൽ പെടുത്തും. ബയോമൈനിങ് നടത്താനായി കോർപറേഷൻ പുതിയ ടെൻഡർ വിളിക്കും. ഇതിന്റെ ചെലവ് സോണ്ടയിൽ നിന്ന് ഈടാക്കും. സോണ്ടയുമായി കോടതിയിൽ നിലവിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ സെക്രട്ടറിയെ കോർപറേഷൻ കൗൺസിൽ ചുമതലപ്പെടുത്തി. സോണ്ടയെ സംരക്ഷിക്കുന്ന ഒരു നടപടിയും കോർപ്പറേഷൻ കൈകൊണ്ടിട്ടില്ലെന്നും മേയർ പറഞ്ഞു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP