Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അക്കൗണ്ട് വഴിയുള്ള ഇടപാട് പരിധി മാസത്തിൽ നാലുതവണ മാത്രം; ഉപഭോക്താക്കൾക്ക് കുരുക്കായി സീറോ ബാലൻസ് അക്കൗണ്ട്; ക്ഷേമനിധി പെൻഷൻ മടങ്ങിയത് ആയിരങ്ങൾക്ക്; മുടങ്ങിയത് നവംബർ, ഡിസംബർ മാസങ്ങളിലെ പെൻഷൻ

അക്കൗണ്ട് വഴിയുള്ള ഇടപാട് പരിധി മാസത്തിൽ നാലുതവണ മാത്രം; ഉപഭോക്താക്കൾക്ക് കുരുക്കായി സീറോ ബാലൻസ് അക്കൗണ്ട്; ക്ഷേമനിധി പെൻഷൻ മടങ്ങിയത് ആയിരങ്ങൾക്ക്; മുടങ്ങിയത് നവംബർ, ഡിസംബർ മാസങ്ങളിലെ പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : സീറോബാലൻസ് അക്കൗണ്ട് കുരുക്കായതോടെ ആയിരങ്ങളുടെ ക്ഷേമനിധി വെൻഷൻ മടങ്ങിയതായി പരാതി.കയർതൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് പൊതുമേഖലാ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിച്ചിരുന്ന 4800-ഓളം പേരുടെ പെൻഷനാണ് മടങ്ങിയത്. 2020 നവംബർ, ഡിസംബർ മാസങ്ങളിലെ പെൻഷനാണ് ക്ഷേമനിധി ബോർഡിന്റെ അക്കൗണ്ടിലേക്ക് മടങ്ങിയെത്തിയത്.സീറോ ബാലൻസ് അക്കൗണ്ട്, പ്രധാനമന്ത്രിജൻധൻയോജന അക്കൗണ്ട് എന്നിവവഴി പെൻഷൻവാങ്ങുന്നവരുടെ തുകയാണ് ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരികെയെത്തിയത്. ഈ അക്കൗണ്ടുകൾ വഴിയുള്ള ഇടപാട് പരിധി മാസത്തിൽ നാലുതവണമാത്രമാണ്. ഇതാണ് തിരിച്ചടിയായത്.ഇത് മാത്രമല്ല 50,000 രൂപയിൽ കൂടുതൽ അക്കൗണ്ടിൽ നിക്ഷേപിക്കാനും സാധിക്കില്ല.

സംസ്ഥാനത്ത് 75000 പേരാണ് കയർതൊഴിലാളി ക്ഷേമനിധി പെൻഷൻ വാങ്ങുന്നത്. ഇതിൽ 90 വയസ്സിനുമുകളിലുള്ള ഒൻപതിനായിരംപേരുടെ പെൻഷന്മാത്രമാണ് മണിയോഡറായി അയയ്ക്കുന്നത്. ബാക്കിയുള്ള മുഴുവൻപേർക്കും ബാങ്ക് അക്കൗണ്ട് വഴിയാണ് പെൻഷൻ നൽകുന്നത്. പെൻഷൻ ലഭിക്കാത്തവർ ബാങ്കുമായി ബന്ധപ്പെട്ട് തങ്ങളുടെ സീറോബാലൻസ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ടായി മാറ്റണം. മിനിമം ബാലൻസ്, ട്രാൻസാക്ഷൻ ചാർജുകൾ, സർവീസ് ചാർജുകൾ തുടങ്ങിയവ ഈ അക്കൗണ്ടിന് ബാധകമാകും.ഇടപാട് പരിധി കഴിഞ്ഞവർക്കും കൂടുതൽതുക അക്കൗണ്ടിൽ ഉള്ളവർക്കുമാണ് പെൻഷൻ ലഭിക്കാത്തത്. മുൻപും ഇത്തരത്തിൽ പെൻഷൻ മടങ്ങിയിട്ടുണ്ടെങ്കിലും ചുരുക്കംപേരുടെ പെൻഷന്മാത്രമേ ലഭിക്കാതിരുന്നിട്ടുള്ളു. കഴിഞ്ഞമാസംവരെ പെൻഷൻതുക 1,400 രൂപയായിരുന്നു.

ജനപ്രിയ അക്കൗണ്ടുകൾ എന്ന കാമ്പെയിൻ വഴി എടുത്ത സീറോ ബാലൻസ് അക്കൗണ്ടും പ്രധാനമന്ത്രി ജൻധൻയോജന വഴിയുള്ള അക്കൗണ്ടും ഉള്ളവരാണ് ക്ഷേമനിധി ബോർഡിലെ കൂടുതൽ അംഗങ്ങളും. അതുകൊണ്ടുതന്നെ ജനുവരിമാസത്തിൽ ഇതിൽക്കൂടുതൽപേർക്ക് പെൻഷൻ ലഭിക്കാതെവരുമെന്നാണ് ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പറയുന്നത്. ക്ഷേമനിധി ബോർഡിന്റെ ഓഫീസുകളിൽനിന്ന് ഓരോ ജില്ലയിലും പെൻഷൻ തടസ്സപ്പെട്ടവരുടെ വിവരങ്ങൾശേഖരിച്ച് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. എന്നാൽ കൃത്യമായ ഫോൺനമ്പർ ലഭ്യമല്ലാത്ത പലരെയും വിവരംധരിപ്പിക്കാൻ കഴിഞ്ഞിട്ടുമില്ല. ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ടെങ്കിൽ മാത്രമേ അക്കൗണ്ട് പ്രശ്‌നങ്ങൾ പരിഹരിക്കൂ. സേവിങ്‌സ് ബാങ്ക് അക്കൗണ്ടാക്കിയശേഷം കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ അറിയിക്കണം. എങ്കിൽമാത്രമേ പെൻഷൻതുക അക്കൗണ്ടുകളിലേക്ക് വീണ്ടും നിക്ഷേപിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP