Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ഹൗസിൽ ആരോഗ്യ പ്രവർത്തകർക്ക് ക്വാറന്റൈൻ: ആവശ്യം സംസ്ഥാന സർക്കാർ തള്ളിയത് ദൗർഭാഗ്യകരമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ

കേരള ഹൗസിൽ ആരോഗ്യ പ്രവർത്തകർക്ക് ക്വാറന്റൈൻ: ആവശ്യം സംസ്ഥാന സർക്കാർ തള്ളിയത് ദൗർഭാഗ്യകരമെന്ന് യുവമോർച്ച  സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം : കൊറോണ പ്രതിസന്ധിയെ തുടർന്ന് ഡൽഹിയിലെ മലയാളി ആരോഗ്യ പ്രവർത്തകർക്ക് ക്വാറന്റ്റൈൻ സൗകര്യത്തിന് വേണ്ടി കേരളാ ഹൗസിലും അനുബന്ധ കെട്ടിടങ്ങളിലും സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളിയത് ദൗർഭാഗ്യകരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് യുവമോർച്ച കത്തയച്ചിരുന്നു.

എന്നാൽ കേരളാ ഹൗസിൽ ആവശ്യത്തിന് ജീവനക്കാരോ കാന്റീൻ സൗകര്യങ്ങളോ ഇല്ല എന്ന കാരണം പറഞ്ഞാണ് ആവശ്യം നിഷേധിച്ചിരിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങൾക്കായി മാത്രം കാബിനറ്റ് റാങ്കോടെ നിയമിക്കപ്പെട്ടിട്ടുള്ള സമ്പത്ത് പോലും ഈ വിഷയത്തിൽ ഇടപെടുന്നില്ല. മലയാളികളെക്കുറിച്ച് വലിയ ശ്രദ്ധയാണെന്ന് സ്വയം പറയുന്ന കേരള മുഖ്യമന്ത്രി ഈ വിഷയത്തിൽ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് പ്രഫുൽ ആരോപിച്ചു.

മലയാളി നഴ്‌സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണമുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു കൊടുക്കാൻ തയ്യാറാണെന്ന് യുവമോർച്ച ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. പക്ഷേ താമസത്തിന് കേരളാ ഹൗസിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനുള്ള സംവിധാനം കേരള സർക്കാർ ഒരുക്കണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP