Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഹൃദയാഘാതം മൂലം കെനിയയിൽ മരിച്ച വിശ്വസ്തന്റെ കുടുംബത്തിന് ആശ്വാസവും സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ; താണിശേരിയിലെ വീട്ടിലെത്തിയ യൂസഫലി മടങ്ങിയത് സാമ്പത്തിക സഹായവും മകൾക്ക് ജോലി വാഗ്ദാനവും നൽകിയ ശേഷം

ഹൃദയാഘാതം മൂലം കെനിയയിൽ മരിച്ച വിശ്വസ്തന്റെ കുടുംബത്തിന് ആശ്വാസവും സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ; താണിശേരിയിലെ വീട്ടിലെത്തിയ യൂസഫലി മടങ്ങിയത് സാമ്പത്തിക സഹായവും മകൾക്ക് ജോലി വാഗ്ദാനവും നൽകിയ ശേഷം

സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: കെനിയയിൽ മരിച്ച വിശ്വസ്തന്റെ കുടുംബത്തിന് ആശ്വാസവും സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ താണിശേരിയിലെ വീട്ടിലെത്തി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കെനിയയിൽ മരിച്ച താണിശ്ശേരി തയ്യിൽ വീട്ടിൽ നകുലന്റെ (62) കുടുംബത്തെ ആശ്വസിപ്പിക്കാനാണ് യൂസഫലി താണിശ്ശേരിയിലുള്ള നകുലന്റെ വീട്ടിലെത്തിയത്. നകുലൻ കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ്.

ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെ ശാന്തിനികേതൻ സ്‌കൂളിൽ ഹെലികോപ്റ്ററിലെത്തിയ യൂസഫലി തുടർന്ന് കാർമാർഗമാണു നകുലന്റെ വീട്ടിലെത്തിയത്. നകുലന്റെ ബന്ധുക്കളെ കണ്ടശേഷം യൂസഫലി നകുലന്റെ ഭാര്യ രാധയെയും അവിവാഹിതയായ മകൾ നീതുവിനെയും ആശ്വസിപ്പിച്ചു. ലുലു ഗ്രൂപ്പിന്റെ ജീവനക്കാർക്കുള്ള ആനൂകൂല്യമായ 19ലക്ഷം രൂപക്ക് പുറമെ അഞ്ചു ലക്ഷം രൂപയുടെ സഹായവും നൽകിയാണ് എം.എ.യൂസഫലി മടങ്ങിയത്.

നകുലന്റെ മകൾ നീതചുവിന് ജോലി വാഗ്ദാനം ചെയ്ത യൂസഫലി കുടുംബത്തിന് ആവശ്യമായ ഏത് സഹായത്തിനും തന്നെ വിളിക്കാമെന്ന് പറഞ്ഞു. കെനിയയിലെ ലുലു ഗ്രൂപ്പിലെ സ്റ്റോർ കീപ്പറായി ജോലി നോക്കുന്നതിനിടയിലാണ് നകുലൻ ഹൃദയാഘാതംമൂലം മരിച്ചത്. കാൽ നൂറ്റാണ്ടോളം ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ച നകുലൻ വിശ്വസ്തനായിരുന്നെന്നു യൂസഫലി പറഞ്ഞു. വിരമിക്കൽ പ്രായം കഴിഞ്ഞെങ്കിലും നകുലന്റെ ആഗ്രഹ പ്രകാരം ആരോഗ്യമുള്ളിടത്തോളം കാലം തുടരാൻ അനുവദിക്കുകയായിരുന്നു. പത്തുമിനിറ്റോളം നകുലന്റെ കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP