Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

തമ്മിൽ തല്ല് തീർക്കാൻ എത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ എഎസ്‌ഐക്ക് നേരേ കത്തി വീശി യുവാക്കൾ; മറൈൻ ഡ്രൈവിൽ പൊലീസുകാർക്ക് നേരേ നടന്ന അതിക്രമത്തിൽ മൂന്നുപേർ പിടിയിൽ; മൂവരും ലഹരിക്ക് അടിമകളെന്ന് പൊലീസ്

തമ്മിൽ തല്ല് തീർക്കാൻ എത്തി പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ എഎസ്‌ഐക്ക് നേരേ കത്തി വീശി യുവാക്കൾ; മറൈൻ ഡ്രൈവിൽ പൊലീസുകാർക്ക് നേരേ നടന്ന അതിക്രമത്തിൽ മൂന്നുപേർ പിടിയിൽ; മൂവരും ലഹരിക്ക് അടിമകളെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഗരത്തിൽ പൊലീസിനു നേരെ കത്തിവീശി യുവാക്കളുടെ ഭീഷണി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മറൈൻ ഡ്രൈവിന് സമീപമാണ് സംഭവം. എഎസ്‌ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കെതിരേയാണ് അതിക്രമമുണ്ടായത്. യുവാക്കൾ മയക്കുമരുന്ന് ലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

നാല് യുവാക്കൾ റോഡിൽ പരസ്പരം വഴക്കടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സുധീറും സംഘവും സ്ഥലത്തെത്തി. പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ ഇവർ പൊലീസിനു നേരെ തിരിഞ്ഞു. കയ്യിലുണ്ടായിരുന്ന കത്തി എഎസ്‌ഐക്കു നേരെ വീശുകയായിരുന്നു. തുടർന്ന് പൊലീസ് ഏറെ പണിപ്പെട്ട് മൂന്നു പേരെ പിടികൂടുകയായിരുന്നു.

അൽത്താഫ് മുഹമ്മദ്, മുളവു കാട് വലിയ പറമ്പിൽ ബ്രയാൻ ആദം, ഇളങ്ങുളം കുളങ്ങരത്തറ വിശാൽ ബോബൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പ്രാഥമിക പരിശോധനയിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളെ പിടികൂടാനുണ്ട്. പൊതു സ്ഥലത്ത് ആക്രമണം നടത്തിയതിനും പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP