Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹാനുഭൂതിയുടെ സന്ദേശം വിളിച്ചോതി അണ്ടത്തോട് നിന്ന് നല്ല മാതൃക; മാനസിക നിലതെറ്റി തെരുവിൽ അലഞ്ഞു നടന്നിരുന്ന 45കാരനായ 'അജ്ഞാതന്' യുവാക്കളുടെ കൂട്ടായ്മയിൽ പുതു ജന്മം; കണ്ണൂർ മാഹിക്കടുത്ത് പള്ളൂർ സ്വദേശിയായ രമേശന് കൈതാങ്ങായത് അണ്ടത്തോട് സ്‌കിൽ ഗ്രൂപ്പ് പ്രവർത്തകർ

സഹാനുഭൂതിയുടെ സന്ദേശം വിളിച്ചോതി അണ്ടത്തോട് നിന്ന് നല്ല മാതൃക; മാനസിക നിലതെറ്റി തെരുവിൽ അലഞ്ഞു നടന്നിരുന്ന 45കാരനായ 'അജ്ഞാതന്' യുവാക്കളുടെ കൂട്ടായ്മയിൽ പുതു ജന്മം; കണ്ണൂർ മാഹിക്കടുത്ത് പള്ളൂർ സ്വദേശിയായ രമേശന് കൈതാങ്ങായത് അണ്ടത്തോട് സ്‌കിൽ ഗ്രൂപ്പ് പ്രവർത്തകർ

കെ.എം.അക്‌ബർ

ചാവക്കാട്: മാനസിക നിലതെറ്റി തെരുവിൽ അലഞ്ഞു നടന്നിരുന്ന 45കാരനായ 'അജ്ഞാതന്' യുവാക്കളുടെ കൂട്ടായ്മയിൽ പുതു ജന്മം. താടിയും മുടിയും നീട്ടി വളർത്തി മേഖലയിൽ അലഞ്ഞു നടന്ന അജ്ഞാതനാണ് ചാവക്കാട് അണ്ടത്തോട് സ്‌കിൽ ഗ്രൂപ്പ് പ്രവർത്തകരുടെ കൂട്ടായ്മ പുതു ജീവൻ നൽകിയത്. അണ്ടത്തോട് സെന്ററിലുള്ള സ്‌കിൽ ഗ്രൂപ്പിന്റെ ഓഫീസ് പരിസരത്ത് ദിവസങ്ങളായി ഇയാളെ കണ്ടതോടെ പ്രവർത്തകർ ഇയാളെ വിളിച്ചിരുത്തി വിവരങ്ങൾ അന്വേഷിച്ചു.

ആദ്യമൊന്നും ചോദ്യത്തിന് ശരിയായി പ്രതികരിക്കാതിരുന്നതോടെ പ്രവർത്തകർ ഭക്ഷണം വാങ്ങി നൽകി. പിന്നീട് ഏറെ നേരം ഇയാൾക്കൊപ്പം തന്നെ ചെലവഴിച്ചു. പിന്നീട് മുടിയും താടിയും വെട്ടിയൊതുക്കി പുതുവസ്ത്രം അണിയിപ്പിച്ചു. കാലിൽ കണ്ട മുറിവ് ആശുപത്രികൊണ്ടു പോയി വൃത്തിയാക്കി. ഇതിനിടയിൽ വിവരങ്ങൾ അന്വേഷിച്ചു. ഇതോടെ അജ്ഞാതൻ തന്റെ പൂർണവിവരങ്ങൾ പറഞ്ഞു തുടങ്ങി. കണ്ണൂർ മാഹിക്കടുത്ത് പള്ളൂർ സ്വദേശിയായ തന്റെ പേര് രമേഷൻ എന്നാണെന്നും നാലു മാസം മുമ്പ് ജോലി തേടി വീടുവിട്ടതാണെന്നും വെളിപ്പെടുത്തി.

ഇതോടെ ഇയാൾ നൽകിയ വിവരം ക്ലബ്ബ് പ്രവർത്തകർ വടക്കേകാട്, പള്ളൂർ പൊലീസ് സ്റ്റേഷനുകളിൽ അറിയിച്ചു. തുടർന്ന് ഇയാൾ നൽകിയ വിലാസത്തിൽ ബന്ധുക്കളുമായി ബന്ധപ്പെട്ടു. ഇതേ സമയം രമേശനെ കാണാതായ സമയം തന്നെ ബന്ധുക്കൾ പള്ളൂർ പൊലീസിൽ പരാതി നൽകി കാത്തിരിക്കുയായിരുന്നു. രമേശിനെ കണ്ടെത്തിയ വിവരമറിഞ്ഞ് ബന്ധുവായ വാസുവും നാട്ടുകാരനായ ഇസ്മയിലും അണ്ടത്തോടെത്തി.

വടക്കേകാട് എസ്ഐ പ്രദീപ്കുമാർ, എ.എസ്ഐ അബ്ദുറഹിമാൻ എന്നിവരുടെ സാന്നിദ്ധത്തിൽ അണ്ടത്തോട് സ്‌കിൽ ഗ്രൂപ്പ് ക്ലബ്ബ് അംഗങ്ങളായ ഫിറോസ്, ജാഫർ ചാലിൽ, നൗഷാദ്, ഷെമീർ, അമൽ കൃഷ്ണ, ഫാസിൽ, ജാസിം, റിയാസ്, അനസ്, റാഷിദ്, അനീഷ് എന്നിവർ ചേർന്ന് രമേശനെ വാസുവിനും ഇസ്മയിലിനുമൊപ്പം യാത്രയയച്ചു. ഇദ്ദേഹത്തിൽ നിന്ന് കണ്ടെത്തിയ രേഖകളും പൈസയും പ്രവർത്തകർ കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP