Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ വീട്ടുപറമ്പിൽ യുവാവു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ച നിലയിൽ; ആറ്റിങ്ങലെ വീട്ടിൽ കണ്ടെത്തിയതു പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലിക്കു നിന്ന യുവതിയുടെ ബന്ധുവിന്റെ മൃതദേഹം

നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ വീട്ടുപറമ്പിൽ യുവാവു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ച നിലയിൽ; ആറ്റിങ്ങലെ വീട്ടിൽ കണ്ടെത്തിയതു പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലിക്കു നിന്ന യുവതിയുടെ ബന്ധുവിന്റെ മൃതദേഹം

ആറ്റിങ്ങൽ: നെയ്യാറ്റിൻകര ഡിവൈഎസ്‌പി സുൽഫിക്കറിന്റെ വീട്ടിൽ യുവാവു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ച നിലയിൽ. സുൽഫിക്കറിന്റെ ആറ്റിങ്ങലെ വസതിയിലാണു മൃതദേഹം കണ്ടെത്തിയത്.

ആറ്റിങ്ങൽ കടുവയിൽ കൊട്ടാരവിള വീട്ടിൽ രാഘവന്റെ മകൻ രാജനാ(39)ണ് മരിച്ചത്. വിവാഹബന്ധം വേർപെടുത്തിയ ഇയാൾ കല്ലുവാതുക്കൽ ഉള്ള സഹോദരിയോടൊപ്പമാണ് താമസം. കത്തിക്കരിഞ്ഞ ബോഡിയുടെ അടുത്ത് നിന്ന് കിട്ടിയ മൊബൈൽ ഫോണാണ് ഇയാളെ തിരിച്ചറിയാൻ സഹായിച്ചത്.

സുൽഫിക്കറിന്റെ ആറ്റിങ്ങൽ വലിയകുന്നിനു സമീപത്തെ വീട്ടുപറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം.

ഡി.വൈ.എസ്‌പിയുടെ വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയുടെ ഭർത്താവിന്റെ അകന്ന ബന്ധുവാണിയാൾ. സംഭവ സമയം വീട്ടിൽ വേലക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. ഡി.വൈ.എസ്‌പി നെയ്യാറ്റിൻകര ഓഫിസിലും അദ്ദേഹത്തിന്റെ ഭാര്യ ജോലി സ്ഥലത്തുമായിരുന്നു. മക്കൾ സ്‌കൂളിൽ പോയ സമയത്താണു സംഭവം. മരണവുമായി വീട്ടുവേലാകാരിക്കു ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണെന്നാണ് സൂചന. ആറ്റിങ്ങൽ ഇസ്പെക്ടർ സുനിൽ കുമാറിനാണ് സംഭവത്തിന്റെ അന്വേഷണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP