Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; റബ്ബർ തോട്ടത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് തൊടീക്കളം സ്വദേശി രാഗേഷിനെ; കൊലപാതക കാരണം വ്യക്തമല്ല; അന്വേഷണവുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കണ്ണവം(കണ്ണൂർ): കണ്ണവം തൊടീക്കളത്ത് യുവാവിനെ വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊടീക്കളം യു.ടി.സി. കോളനിക്ക് സമീപം രേഷ്മ നിലയത്തിൽ രാഗേഷാണ്(35)മരിച്ചത്. പരേതനായ മാവില രാഘവൻ നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ്.

ഇന്ന് പുലർച്ചയോടെയാണ് സംഭവം എന്ന് കരുതുന്നു. കൊലപാതക കാരണം വ്യക്തമല്ല. കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:ഷിജിന.മക്കൾ: ചന്ദന, അഞ്ജന. സഹോദരങ്ങൾ: രജീഷ്, രേഷ്മ. സംസ്‌കാരം പിന്നീട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP