Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിൻവാതിലിലൂടെ കയറിക്കൂടിയവർ മാത്രമല്ല അതിന് കൂട്ട് നിന്നവരും മറുപടി പറയേണ്ടി വരും; യു.ഡി.എഫ് വന്നാൽ പിൻവാതിൽ നിയമനങ്ങൾ പരിശോധിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി; കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നിൽ യൂത്ത് ലീഗിന്റെ യൂത്ത്@യൂണിവേഴ്സിറ്റി പ്രതിഷേധം

പിൻവാതിലിലൂടെ കയറിക്കൂടിയവർ മാത്രമല്ല അതിന് കൂട്ട് നിന്നവരും മറുപടി പറയേണ്ടി വരും; യു.ഡി.എഫ് വന്നാൽ പിൻവാതിൽ നിയമനങ്ങൾ പരിശോധിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എംപി; കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുന്നിൽ യൂത്ത് ലീഗിന്റെ യൂത്ത്@യൂണിവേഴ്സിറ്റി പ്രതിഷേധം

ജംഷാദ് മലപ്പുറം

മലപ്പുറം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ സർക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി പിൻവാതിൽ നിയമനങ്ങൾക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് മുമ്പിൽ നടത്തിയ സമരം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇനി ഭരണം ലഭിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ് ഭരണത്തിന്റെ അവസാന കാലത്ത് കൂട്ട നിയമനങ്ങൾക്ക് സർക്കാർ ശ്രമിക്കുന്നത്.യാതൊരു മാനദണ്ഡവുമില്ലാതെ സർക്കാർ നടത്തുന്ന ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണം.അർഹരായ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അടിയന്തിര പ്രാധാന്യത്തോട് കൂടിയുള്ള പരിഹാരമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ സർക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനങ്ങൾ മുഴുവൻ പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണത്തിന്റെ മറവിൽ നടന്ന് കൊണ്ടിരിക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി യൂണിവേഴ്സിറ്റിയിലേക്ക് നടത്തിയ പ്രതിഷേധപരിപാടിയായ യൂത്ത്@യൂണിവേഴ്സിറ്റിയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെ കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾക്കെതിരെയും പി.എസ്.സി തട്ടിപ്പിനെതിരെയും മലപ്പുറം ജില്ല യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ നൂറുക്കണക്കിന് യൂത്ത് ലീഗ് പ്രവർത്തകരാണ് പങ്കെടുത്തത്.സംവരണവിഭാഗങ്ങളുടെ ബാക്ക്ലോഗ് നികത്തുക,സംവരണ റോസ്റ്റർ പുറത്ത് വിടുക,അനദ്ധ്യാപക ഒഴിവുകൾ പി എസ്.സി.സിക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം സംഘടിപ്പിച്ചത്.

ലക്ഷക്കണക്കിന് അർഹരായ ഉദ്യോഗാർത്ഥികൾ പുറത്ത് നിൽക്കുമ്പോൾ സ്വന്തക്കാരെയും ബന്ധുക്കളെയും നിയമിക്കുന്ന തിരക്കിലാണ് സർക്കാരും സർക്കാരിന് നേതൃത്വം നൽകുന്ന സി. പി.എം നേതാക്കളും.ഒരു മാനദണ്ഡവുമില്ലാതെയാണ് ഉയർന്ന ശമ്പളം പറ്റുന്ന തസ്തികകളിൽ പാർട്ടി നേതാക്കളുടെ മക്കൾ ഉൾപ്പെടെയുള്ളവരെ നിയമിക്കുന്നത്.ഇതിനെതിരെ നിരന്തരമായി കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധമാണ് സമരത്തിൽ ഉയർന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ സമ്പൂർണ്ണ പാർട്ടിവൽക്കരണമാണ് നടക്കുന്നത്.ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് സമരത്തിൽ പങ്കെടുത്തവർ അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉൽഘാടനം ചെയ്തു.

ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ഷരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ ങഘഅ,യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ.ഫൈസൽ ബാബു ,എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി.അഷ്റഫലി,എം.എ ഖാദർ,അൻവർ മുള്ളമ്പാറ,സിൻഡിക്കെറ്റ് മെമ്പർ പി.റഷീദ് അഹമ്മദ്,വിപി.അബ്ദുൽ ഹമീദ് മാസ്റ്റർ,ബക്കർ ചെർണ്ണൂർ,ബാവ വിസപ്പടി,ഗുലാം ഹസ്സൻ ആലംഗീർ പ്രസംഗിച്ചു.

നേരത്തെ സോളിഡാരിറ്റി ഓഫീസിന് മുമ്പിൽ നിന്ന് തുടങ്ങിയ മാർച്ചിന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്,ജില്ല പ്രസിഡണ്ട് ഷരീഫ് കുറ്റൂർ,ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്,ട്രഷറർ ബാവ വിസപ്പടി,സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ,ഭാരവാഹികളായ എൻ.കെ.ഹഫ്സൽ റഹ്മാൻ,സലാം ആതവനാട്,കുരിക്കൾ മുനീർ,പി.സലീൽ ,കെ.എം.അലി,അസീസ് വള്ളിക്കുന്ന്,മജീദ് തിരൂർ,ഷരീഫ് വടക്കയിൽ,പി.ശിഹാബ് പൊന്നാനി,ഐ.പി.ജലീൽ ,ടി.പി.ഹാരിസ്,നിഷാജ് എടപ്പറ്റ,യൂസുഫ് വല്ലാഞ്ചിറ,ടി.വി.അബ്ദുൽ റഹ്മാൻ,അഡ്വ.എൻ.എ.കരീം,മുഹമ്മദലി ബാബു,പി.ളംറത്ത്,കബീർ മുതുപറമ്പ്,സി.എ ബഷീർ,സവാദ് കള്ളിയിൽ,റവാസ് ആട്ടീരി,യൂസുഫ് ആര്യൻതൊടിക,ഷറഫുദ്ധീൻ കൊടക്കാടൻ,ഷംസു പുള്ളാട്ട്,അലി അക്‌ബർ,റസാഖ് കൊടിഞ്ഞി,എം ടി.അലി നൗഷാദ്,മുബഷിർ ഓമനുർ,റിയാസ് തിരൂർ,ഷാഫി കാടേങ്ങൽ,സജറുദ്ധീൻ മൊയ്തു,ജംഷി മുത്തേടം,റാഫി കൊളത്തൂർ,പി.എ ജവാദ് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP