Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കേരളത്തിന്റെ ഭരണം മാഫിയ സംഘങ്ങളുടെ കൈകളിൽ; പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും പികെ ഫിറോസ്; യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ്ണ ബിസ്‌കറ്റുകൾ അയച്ചു

കേരളത്തിന്റെ ഭരണം മാഫിയ സംഘങ്ങളുടെ കൈകളിൽ; പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ സ്ഥാനത്തു നിന്ന് മാറ്റിയതെന്നും പികെ ഫിറോസ്; യൂത്ത് ലീഗ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ്ണ ബിസ്‌കറ്റുകൾ അയച്ചു

ജാസിം മൊയ്തീൻ

കോഴിക്കോട്: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളനെ പോലെ പിടിച്ചുനിൽക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ഐടി സെക്രട്ടറിയെ മാറ്റിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മക സ്വർണ്ണ ബിസ്‌കറ്റ് അയച്ചുകൊണ്ട് യൂത്ത്ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.ടി സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതുകൊണ്ട് മുഖ്യമന്ത്രിക്ക് ഈ തട്ടിപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ല. സ്പ്രിങ്ലർ കരാർ, ഇമൊബിലിറ്റി കരാർ, ബെവ് ക്യൂ ആപ്പ് തുടങ്ങിയ മുഴുവൻ അഴിമതികളിലും ആരോപണ വിധേയനായിട്ടുള്ള ആളായിരുന്നു ഐടി സെക്രട്ടറി. ഈ ഘട്ടങ്ങളിലെല്ലാം ഐ.ടി സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച കള്ളൻ കഥാപാത്രത്തിന്റെ അവസ്ഥയിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുള്ളത്. പിടിച്ച് നിൽക്കാനുള്ള അവസാനത്തെ ശ്രമവും പരാജയപ്പെട്ടപ്പോളാണ് ഐ.ടി സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുള്ളത്. മുൻകാലങ്ങളിൽ സിപിഎം അധികാരത്തിൽ വരുമ്പോൾ ഭരണം എ.കെ.ജി സെന്ററിലേക്ക് മാറ്റുന്നു എന്നായിരുന്നു ആരോപണങ്ങളുണ്ടായിരുന്നത്. ഇപ്പോൾ ഭരണം മാഫിയ സംഘങ്ങളുടെ കൈകളിൽ അകപ്പെട്ടിരിക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. സിബിഐ അന്വേഷണത്തിലൂടെ സ്വർണ്ണക്കടത്ത് കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രതീകാത്മകമായി 'സ്വർണ്ണ ബിസ്‌ക്കറ്റുകൾ' അയച്ചു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ, ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. നവാസ്, സി. ജാഫർ സാദിഖ്, കെ.എം.എ റഷീദ്, എ. സിജിത്ത് ഖാൻ, ഷഫീഖ് അരക്കിണർ, ടി.പി.എം ജിഷാൻ, റിസാദ് പുതിയങ്ങാടി എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP