Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എൻഐഎ അല്ല കേരളാ പൊലീസാണ് ഉപദ്രവിച്ചത്; ജയിലിലും പീഡനം; മാവോയിസ്‌റ്റെന്ന് വിളിച്ചപ്പോഴല്ല, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് തളർന്നുപോയത്; താഹയെ കണ്ട അനുഭവം ഫേസ്‌ബുക്കിൽ കുറിച്ചു പി കെ ഫിറോസ്

എൻഐഎ അല്ല കേരളാ പൊലീസാണ് ഉപദ്രവിച്ചത്; ജയിലിലും പീഡനം; മാവോയിസ്‌റ്റെന്ന് വിളിച്ചപ്പോഴല്ല, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് തളർന്നുപോയത്; താഹയെ കണ്ട അനുഭവം ഫേസ്‌ബുക്കിൽ കുറിച്ചു പി കെ ഫിറോസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത താഹയെ വീട്ടിൽ സന്ദർശിച്ചു യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. എൻഐഎ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് താഹയുടെ വീട്ടിലെത്തി യൂത്ത് ലീഗ് നേതാക്കൾ സന്ദർശനം നടത്തിയത്. എൻഐഎ ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പൊലീസാണ് ഉപദ്രവിച്ചതെന്ന് താഹ മറുപടി പറഞ്ഞതായി പി.കെ ഫിറോസ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജയിൽ മോചിതനായ താഹയുടെ വീട്ടിൽ യൂത്ത് ലീഗ് സഹപ്രവർത്തകരോടാപ്പം പോയിരുന്നു. പിണറായിയുടെ പൊലീസ് മാവോയിസ്റ്റ് മുദ്ര കുത്തി ബിജെപി സർക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും പത്ത് മാസത്തിലധികം ജയിലിൽ കഴിയേണ്ടി വന്നത്. UAPA ചുമത്താനുള്ള എല്ലാ സാഹചര്യവും പിണറായി സർക്കാർ ഒരുക്കിക്കൊടുത്തിരുന്നു. ചകഅ അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.

NIA ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പൊലീസാണ് ഉപദ്രവിച്ചത് എന്നായിരുന്നു മറുപടി. ജയിലിൽ വെച്ചും പീഡനമുണ്ടായി എന്ന് താഹ പറഞ്ഞു. ഇനി ജേർണലിസം പൂർത്തിയാക്കാനാവില്ലല്ലോ എന്ന സങ്കടത്തിലാണിപ്പോൾ താഹയുള്ളത്. സിപിഎമ്മിന്റെ പ്രവർത്തകനായിരുന്നിട്ടും കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരൻ തളർന്നു പോയത്.

അന്നൊന്നും ഇസ്ലാമോ ഫോബിയ വളർത്തുകയാണെന്ന് സിപിഎമ്മിലെ ആർക്കും തോന്നിയില്ല. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പാർട്ടി പ്രവർത്തകന്റെ ജീവിതം തകർക്കരുതെന്ന് പറയാൻ സിപിഎമ്മിലെ ഒരു നേതാവും വായ തുറന്നില്ല. പക്ഷേ സ്വർണ്ണക്കള്ളക്കടത്തിൽ പിടിക്കപ്പെടുമെന്നായപ്പോൾ ഇസ്ലാമോഫോബിയ വന്നു. വിശുദ്ധ ഖുർആൻ ഓർമ്മയിൽ വന്നു. മുസ്ലിം സംരക്ഷണത്തിന്റെ മൊത്തം കുത്തകയും ഏറ്റെടുത്തു. ഭേഷ്...ബലേ ഭേഷ്...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP