Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാണക്കാട് ഹൈദരലി ചിത്രം മോർഫ് ചെയ്ത് ഹാൻസ് പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; തങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് വെറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രം എഡിറ്റ് ചെയ്ത്; രാകേഷ് എന്ന ഉണ്ണിക്കുട്ടനെതിരെ പരാതി നൽകി യൂത്ത് ലീഗ്

പാണക്കാട് ഹൈദരലി ചിത്രം മോർഫ് ചെയ്ത് ഹാൻസ് പാക്കറ്റ് സഹിതമുള്ള ഭക്ഷണ കിറ്റാക്കി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; തങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് വെറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രം എഡിറ്റ് ചെയ്ത്; രാകേഷ് എന്ന ഉണ്ണിക്കുട്ടനെതിരെ പരാതി നൽകി യൂത്ത് ലീഗ്

ജംഷാദ് മലപ്പുറം

മലപ്പുറം: പാണക്കാട് ഹൈദരലി ചിത്രം മോർഫ് ചെയ്ത് ഹാൻസ് പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി ഫേസ്‌ബുക്കിൽ ഇയാൾ പോസ്റ്റ് ചെയ്തു. തങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് വൈറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രം എഡിറ്റ് ചെയ്ത്. രാകേഷ് എന്ന ഉണ്ണിക്കുട്ടനെതിരെ പരാതി നൽകി യൂത്ത് ലീഗ്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയത്. ഇതിനെതിരെ താനൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് താനൂർ പൊലീസിൽ പരാതി നൽകി.

പനങ്ങാട്ടൂർ ചാഞ്ചേരിപറമ്പിലെ കറങ്കാണി പറമ്പിൽ രാകേഷ് (ഉണ്ണിക്കുട്ടൻ) എന്നയാൾക്കെതിരെയാണ് താനൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.കെ. അൻവർ സാദത്ത് താനൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പി പ്രമോദിന് പരാതി നൽകിയത്. കേരളത്തിൽ നന്മയർന്ന സേവനം നടത്തിക്കൊണ്ടിരിക്കുന്ന വൈറ്റ്ഗാര്ഡിന്റെ കോവിഡ് 19 റിലീഫ് കിറ്റ് വിതരണത്തിന്റെ ചിത്രത്തിൽ തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് ഹാൻസ് പാക്കറ്റ് സഹിതമുള്ള ഭക്ഷണകിറ്റാക്കി ഫേസ്‌ബുക്കിൽ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കുക വഴി സമൂഹത്തിൽ ചേരിതിരിവുണ്ടാക്കി ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനാണ് ഇയാൾ ഫേസ്‌ബുക്ക് പോസ്റ്റ് വഴി ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. നാടിന്റെ സൗഹാർദ്ധാന്തരീക്ഷം തകർക്കാനും ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനും ശ്രമിച്ച ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അതേ സമയം ലോക് ഡൗൺ ആരംഭിച്ചത് തൊട്ട് നാളിതു വരെ വിശ്രമമില്ലാത്ത പ്രവർത്തനത്തിലൂടെ മലപ്പുറത്ത റിലീഫ് പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് വൈറ്റ് ഗാർഡ് പ്രവർത്തകർ. മലപ്പുറം മണ്ഡലം വൈറ്റ് ഗാർഡുകൾ.

ആശയറ്റവർക്ക് വൈറ്റ് ഗാർഡിന്റെ മെഡിചെയ്ൻ പദ്ധതി വഴി 1020 രോഗികളുടെ മരുന്ന് നേരിട്ടും അല്ലാതെയും കൈമാറി. തദ്ദേശ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണുകളിൽ സഹായത്തിനും ഭക്ഷണ വിതരണത്തിലും പങ്കാളികളായി. മരണ വീടുകളിൾ സന്ദർശകർക്കു സൗകര്യങ്ങളൊരുക്കിയും അകലം പാലിച്ചും കവചം തീർക്കാനായി. ആശുപത്രികളിൽ രോഗികൾക്ക് കൂട്ടിരുന്നും പൊതു ഇടങ്ങൾ അണു നശീകരണം നടത്തിയും തെരുവുകളിൽ രാപ്പാർക്കുന്നവർക്ക് ഭക്ഷണം നൽകിയും ലോക്ഡൗണിലെ 42 ദിനങ്ങളിലും സേവനങ്ങളിൽ സജീവമായിരുന്നു മണ്ഡലത്തിന്റെ ഓരോ ഭാഗങ്ങളിലും വൈറ്റ് ഗാർഡുകൾ.നിയമ പാലകർക്കും, മാധ്യമ പ്രവർത്തകർക്കും തുടങ്ങി വിവിധ തുറകളിൽ പെട്ടവർക്ക് സഹായം ചെയ്യാൻ ഈ സമയം വൈറ്റ് ഗാർഡിന് സാധിച്ചു.

പൂർണ്ണമായും സൗജന്യമായി നൽകിയ പ്രവർത്തനങ്ങൾ നോമ്പു സമയത്തും ഇടവേളകളില്ലാതെ തുടരുന്നു. മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എൻ ഷാനവാസ്, ജനറൽ സെക്രട്ടറി അഷ്‌റഫ് പാറച്ചോടൻ, ട്രഷറർ എൻ പി അക്‌ബർ, മണ്ഡലം വൈറ്റ് ഗാർഡ് കോ.ഓർഡിനേറ്റർ ഷാഫി കാടേങ്ങൽ, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ലത്തീഫ് മുടിക്കോട്, വൈസ് ക്യാപ്റ്റൻ സദാദ് കാമ്പ്ര, ഹക്കീം കോൽമണ്ണ ,അബ്ദുള്ള, ഉമ്മർകുട്ടി, റവാഷിദ്, മുഷ്‌റഫ്, കുട്ടിമാൻ എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP