Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

ഗുജറാത്ത് ഡോക്യുമെന്ററി ദേശവ്യാപകമായി ജനങ്ങളെ കാണിക്കുമെന്ന് യൂത്ത് ലീഗ്; ഗുജറാത്ത് കലാപത്തിൽ മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദത്തെ സത്യപ്പെടുത്തുകയാണ് ബിബിസി ഡോക്യുമെന്ററിയെന്നും വാദം

ഗുജറാത്ത് ഡോക്യുമെന്ററി ദേശവ്യാപകമായി ജനങ്ങളെ കാണിക്കുമെന്ന് യൂത്ത് ലീഗ്; ഗുജറാത്ത് കലാപത്തിൽ മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദത്തെ സത്യപ്പെടുത്തുകയാണ് ബിബിസി ഡോക്യുമെന്ററിയെന്നും വാദം

സ്വന്തം ലേഖകൻ

കോഴിക്കോട്: ഗുജറാത്ത് വംശഹത്യയുടെ നേര് പറയുന്ന ബി.ബി.സി ഡോക്യുമെന്ററി മുസ്‌ലിം യൂത്ത് ലീഗ് രാജ്യ വ്യാപകമായി പ്രദർശിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദത്തെ സത്യപ്പെടുത്തുകയാണ് ഇന്ത്യ-ദ മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി. ഭീകരമായ ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ഇതുവരെ വെളിച്ചം കാണാത്ത രഹസ്യരേഖകൾ ഡോക്യുമെന്ററി പുറത്ത് കാണിക്കുന്നതാണ് ഫാഷിസ്റ്റുകളെ ഭയപ്പെടുത്തുന്നത്.

കൊല്ലലും കൊള്ളയും സമം ചേർത്ത ഗുജറാത്ത് കലാപം, ക്രൂരമായ വംശഹത്യയിലേക്ക് എത്തിയത് എങ്ങനെയെന്ന വിവരണം കൂടിയാണിത്. വംശഹത്യയെ കുറിച്ച് ബ്രിട്ടീഷ് സർക്കാർ രൂപംകൊടുത്ത അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ട്.

ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിൽ ഒരു കൊലയാളി ഇരിക്കുന്ന പരിഹാസ്യതയെ വിലക്കുകൾ മറികടന്ന് ലോകർക്ക് മുന്നിൽ എത്തിക്കാൻ യൂത്ത് ലീഗ് പരമാവധി ശ്രമിക്കുമെന്നും ഫൈസൽ ബാബു കൂട്ടിച്ചേർത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP