Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

എം.ഐ ഷാനവാസിന്റെ മകൾ വയനാട്ടിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് യുവനേതാക്കൾ; 'ഡയിങ് ഹർനെസ് കൊടുക്കാൻ ഇത് സർക്കാർ ഉദ്യോഗമല്ല' ; കോൺഗ്രസ് എന്നത് ഒരു സംഭവമാണെന്നും ഒരിക്കൽ പാർലമെന്ററി സ്ഥാനം ലഭിച്ചാൽ പിന്നെ കുശാലാണെന്നും എൻഎസ്‌യുഐ ദേശീയ സെക്രട്ടറി അബിൻ വർക്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

എം.ഐ ഷാനവാസിന്റെ മകൾ വയനാട്ടിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് യുവനേതാക്കൾ; 'ഡയിങ് ഹർനെസ് കൊടുക്കാൻ ഇത് സർക്കാർ ഉദ്യോഗമല്ല' ; കോൺഗ്രസ് എന്നത് ഒരു സംഭവമാണെന്നും ഒരിക്കൽ പാർലമെന്ററി സ്ഥാനം ലഭിച്ചാൽ പിന്നെ കുശാലാണെന്നും എൻഎസ്‌യുഐ ദേശീയ സെക്രട്ടറി അബിൻ വർക്കിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: എം.ഐ ഷാനവാസിന്റെ മകൾ വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി യുവനേതാക്കൾ രംഗത്തെത്തിയിരിക്കുന്ന വേളയിലാണ് എൻ.എസ്.യുഐ ദേശീയ സെക്രട്ടറി അബിൻ വർക്കി കോടിയാട്ടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നത്.

ഡയിങ് ഹർനെസ് കൊടുക്കാൻ ഇത് സർക്കാർ ഉദ്യോഗമല്ലെന്നാണ് അബിന്റെ വിമർശനം. ശരിക്കും കോൺഗ്രസ് എന്നത് ഒരു സംഭവമാണെന്നും ഒരിക്കൽ പാർലമെന്ററി സ്ഥാനം ലഭിച്ചാൽ പിന്നെ കുശാലാണെന്നും തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടുക തന്നെ വേണമെന്നും അബിൻ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഡൈയിങ്ങ് ഹർനെസ് കൊടുക്കാൻ ഇത് സർക്കാർ ഉദ്യോഗമല്ല.
*********
പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്ന് നിൽക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർവ്വ ഊർജവും ആവാഹിച്ച് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിരിക്കുന്നു. സ്ഥാനർത്ഥിത്വ ചർച്ചയും ചൂടായി പുരോഗമിക്കുകയാണ്.

നിർബന്ധിച്ചാൽ വേണമെങ്കിൽ മത്സരിക്കാം എന്നാണ് പലരുടെയും അഭിപ്രായം.
അതിപ്പോ പലരുടെയും മക്കളും , കൊച്ചു മക്കളും തൊട്ട് നിയമനിർമ്മാണ സഭകളിൽ ഇരുന്ന് പിൻഭാഗം തഴമ്പിച്ച മൂത്ത് നരച്ചവരുടെ വരെ നിലപാട് ഇത് തന്നെയാണ്.

ശരിക്കും കോൺഗ്രസ് എന്നത് ഒരു സംഭവമാണ്..ഒരിക്കൽ എന്തെങ്കിലും ആവാൻ ഉള്ള ഒരു ബുദ്ധിമുട്ട് മാത്രമേ ഉള്ളു. നമ്മൾ ഏതെങ്കിലും പാർലമെന്ററി സ്ഥാനം എങ്ങനെ എങ്കിലും ഒപ്പിച്ച് എടുത്താൽ ,
പിന്നെ കുശാൽ ആണ്..
മരിക്കുന്നത് വരെ ആ സ്ഥാനത് തന്നെ തുടരാം. ഇനി ഇപ്പൊ ഒരു പത്തു മുപ്പതുകൊല്ലം എംഎ‍ൽഎ ആയി , മന്ത്രി ആയി കഴിഞ്ഞ് ഒരു തവണ തോറ്റാലും കുഴപ്പമില്ല..30 കൊല്ലം നമ്മൾ നിയമസഭയിൽ പാർട്ടിക്ക് വേണ്ടി ചെയ്ത സേവനത്തിന് പ്രത്യുപകാരമായി ലോകസഭാ സീറ്റിലേക്കും പരിഗണിക്കും. ഇനി ഇപ്പൊ അത് തോറ്റാലും രാജ്യസഭ നോക്കാം..അതും നടന്നില്ലെങ്കിൽ മാത്രമാണ് വിശിഷ്ട സേവനത്തിനുള്ള പത്മ പുരസ്‌ക്കാരങ്ങളിലേക്ക് പരിഗണിക്കുകയോള്ളൂ.പിന്നെ ഇവർ മത്സരിക്കുന്ന സീറ്റുകൾ എത്ര എതിര് വന്നാലും നേരിയ ഭൂരിപക്ഷത്തിന് എങ്കിലും ജയിക്കാൻ സാധ്യതയുള്ള ഉറച്ച കോട്ടകൾ ആയിരിക്കണം എന്നിവർക്ക് നിർബന്ധമുണ്ട്. സിപിഎം കോട്ടകൾ പിടിച്ച് എടുക്കാം എന്ന് പറയുന്നവർ വിരലിൽ എണ്ണാവുന്നത് മാത്രമേ ഉള്ളു. അവർക്ക് നല്ലത് വരട്ടെ.

ഇപ്പൊ കോൺഗ്രസിൽ ഏർപ്പെടുത്തിയ പുതിയ പദ്ധതിയാണ് ' ഡൈയിങ് ഹർനെസ് ' . മരിച്ചു കഴിഞ്ഞ വ്യക്തിയുടെ സേവനം തുടർന്നും പാർട്ടിക്കും നാടിനും നല്‌കേണ്ടിയിരുന്നു എന്ന് വിലയിരുത്തലിൽ, അവരുടെ താല്പര്യമുള്ള മക്കൾക്ക് അവർ മത്സരിച്ച സീറ്റ് കൊടുക്കുന്നു. അത് വഴി കോൺഗ്രസ് ഓരോ പ്രവർത്തകരുടെയും കുടുംബങ്ങളെ തന്നെ സംരക്ഷിക്കും എന്ന സന്ദേശം നൽകുന്നു. ഉപതെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഇത് ചിലപ്പോ അത്യന്താപേക്ഷിതമായി വരുന്ന സാഹചര്യങ്ങളിൽ കാലാകാലങ്ങളിൽ ഇത് ചെയ്ത് വരുന്നുണ്ടെങ്കിലും സാർവത്രികമായ ഒരു മാറ്റമാണ് കോൺഗ്രസ് ഇപ്പൊ കൊണ്ട് വരാൻ ആഗ്രഹിക്കുന്നത്. അത് വഴി കുടുംബ സംരക്ഷണത്തിലുപരി യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം കൂടി ഉറപ്പ് വരുത്താൻ പാർട്ടിക്ക് സാധിക്കും. നാൾ ഇന്നേ വരെ പൊതുപ്രവർത്തനത്തിൽ ഇറങ്ങാതെ ഇരിക്കുന്ന മക്കൾക്ക് ആകും കൂടുതൽ മുൻഗണന. ' എൃലവെ എമരല ' എന്ന അപരനാമത്തിൽ ആണ് അതിനെ അറിയപ്പെടുന്നത്. അതിനെ ചില മുതിർന്ന നേതാക്കൾ മണ്മറിഞ്ഞ നമ്മുടെ നേതാവിന്റെ അവസാന ആഗ്രഹം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. ഇവരുടെ വരവിനെ പറ്റി ചോദിച്ചാൽ അത് ഹൈകമാൻഡ് തീരുമാനിക്കും എന്നവർ തട്ടി വിടുകയും ചെയ്യും.

പിന്നെ ' റോസി പാസ്റ്ററുമാരും ' സീറ്റിനായുള്ള നെട്ടോട്ടത്തിൽ ആണ്. പാൽ തൊട്ട് സമൂഹം വരെ ശുദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ലൂയിസ് പാസ്റ്ററുടെ കുടുംബക്കാർ ആണ് ഇവർ. മധ്യ കേരളം ആണ് ഇവരുടെ പ്രധാന അഭയകേന്ദ്രം. പാർശ്വവൽക്കരിക്കപ്പെട്ട ഏതൊരു ജീവികൾക്കും കോൺഗ്രസ് എന്നും അഭയം നൽകിയിട്ടുണ്ട്. അത് ഈ പാർട്ടിയുടെ വൈവിധ്യങ്ങളെ ആണ് സൂചിപ്പിക്കുന്നത്..

മുകളിൽ പറഞ്ഞിരിക്കുന്ന ആളുകൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം ഉണ്ടെങ്കിൽ അത് യാദർശ് ചകം അല്ല മറിച്ച് കൃത്യമായി പറയുന്നതാണ്..ഇത് തന്നെയാണ് നിലപാട്...
തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടുക തന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP