Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കെ ദാരുണാന്ത്യം; ഔസേഫ് ജോസഫ് മരിച്ചത് ബൈക്കിടിച്ച്

ജോലിക്കായി വിദേശത്തേക്ക് പോകാനിരിക്കെ ദാരുണാന്ത്യം; ഔസേഫ് ജോസഫ് മരിച്ചത് ബൈക്കിടിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി കേളമംഗലം ജങ്ഷനിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പച്ച നെടുമ്പറമ്പിൽ ഔസേഫ് ജോസഫ്(സുനീഷ് -35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴിനായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനീഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോലിക്കായി പോളണ്ടിന് പോകാനിരിക്കെയാണ് ദാരുണാന്ത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP