Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു; ഗുണ്ടാ കുടിപ്പകയെന്ന് സംശയം; മരിച്ചത് തമലം ബിനുകുമാർ കൊലക്കേസിലെ രണ്ടാംപ്രതി സുരേഷ്

നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു; ഗുണ്ടാ കുടിപ്പകയെന്ന് സംശയം; മരിച്ചത് തമലം ബിനുകുമാർ കൊലക്കേസിലെ രണ്ടാംപ്രതി സുരേഷ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവ് അക്രമികളുടെ വെട്ടേറ്റ് മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രദേശവാസിയായ വണ്ടന്നൂർ സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. തമലം ബിനുകുമാറിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് സുരേഷ്.  ഇന്നു രാവിലെ കാറിലെത്തിയ അക്രമിസംഘം സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന യുവാവിനെ തടഞ്ഞുനിർത്തി നടുറോഡിൽ വെട്ടിവീഴ്‌ത്തുകയായിരുന്നു.

നാലുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഗിരീഷ് കുമാർ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP