Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഈറ്റക്കാട്ടിൽ വനപാലകരുടെ കണ്ണുവെട്ടിച്ച് വേട്ടയ്ക്കിറങ്ങിയപ്പോൾ ആദ്യം കണ്ണിൽ പെട്ടതിന് നേരേ തന്നെ വെടിയുതിർത്തു; മരണവെപ്രാളത്തിൽ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു; കാലിൽ കടിയേറ്റ യുവാവും കൂട്ടുകാരനും തട്ടേക്കാട് അനധികൃതവേട്ടയ്ക്ക് പിടിയിൽ

ഈറ്റക്കാട്ടിൽ വനപാലകരുടെ കണ്ണുവെട്ടിച്ച് വേട്ടയ്ക്കിറങ്ങിയപ്പോൾ ആദ്യം കണ്ണിൽ പെട്ടതിന് നേരേ തന്നെ വെടിയുതിർത്തു; മരണവെപ്രാളത്തിൽ കാട്ടുപന്നി കുതിച്ചെത്തി ആക്രമിച്ചു; കാലിൽ കടിയേറ്റ യുവാവും കൂട്ടുകാരനും തട്ടേക്കാട് അനധികൃതവേട്ടയ്ക്ക് പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിൽ അനധികൃതമായി വേട്ടയ്ക്കിറങ്ങിയ യുവാവിനെ കാട്ടുപന്നി ആക്രമിച്ചു. വെടിയുതിർത്തപ്പോൾ മരണവെപ്രാളത്തിൽ പന്നി കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. കാലിൽ കടിയേറ്റ യുവാവ് ആശുപത്രിയിലാണ്. സംഭവം പുറത്തു വന്നപ്പോൾ വെടിയുതിർത്ത യുവാവും, സുഹൃത്തും അഴിക്കുള്ളിലുമായി. കഴിഞ്ഞ ദിവസം തട്ടേക്കാട് പക്ഷി സങ്കേതത്തിലാണ് സംഭവം.

തട്ടേക്കാട് വനമേഖലക്കടുത്ത് താമസക്കാരായ അമ്പാട്ട് വീട്ടിൽ മാത്യു,നാക്കോലവീട്ടിൽ ബിജു തോമസ് എന്നിവരെയാണ് വനപാലകർ പിടികൂടി മൃഗവേട്ടയ്ക്ക് കേസെടുത്തത്. മാംസത്തിനായി ഇവർ കാട്ടുമൃഗങ്ങളെ വേട്ടയാടുക പതിവായിരുന്നു. വർത്തിക്കാൻ സിറ്റിക്ക് സമീപം കൊച്ചുപറമ്പിൽ റിസർവ്വ് വനത്തിലെ ഈറ്റക്കാട്ടിലാണ് ഇവർ കഴിഞ്ഞ ദിവസം വേട്ടയ്ക്കിറങ്ങിയത്. വെടിയുയർത്ത് നിമിഷങ്ങൾക്കുള്ളിൽ പന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു.

തട്ടേക്കാട് വനമേഖലയിൽ വരുന്ന ഭാഗത്ത് മേഞ്ഞ് നടന്നിരുന്ന 12 വയസ് പ്രായവും 100 കിലോ തൂക്കമുള്ള പന്നിയെയാണ് രണ്ടു പേരും കൂടി വെടി വച്ച് കൊന്ന് മാംസം എടുക്കുവാൻ ശ്രമിച്ചതെന്ന് വനപാലകർ പറഞ്ഞു. ബിജുവിന്റെ കാലിൽ പന്നി കടിച്ച് മുറിവേൽപ്പിച്ചിട്ടുണ്ട്. ബിജു തോമസ് ആശുപത്രിയിൽ ചികിത്സയിലാണ്.

പന്നി നാട്ടിൽ റബ്ബർ തോട്ടത്തിൽ വച്ച് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് വരുത്തി തീർക്കുവാൻ ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരിൽ നിന്നു ലഭിച്ച സൂചന പ്രകാരം വനം വകുപ്പധികൃതർ നടത്തിയ അന്വേഷണത്തിൽ ഇരുവരും വേട്ടയ്ക്കിറങ്ങിയതായി വിവരം ലഭിച്ചു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് വേട്ട നടത്തിയതും പന്നി ആക്രമിച്ചതും സംമ്പന്ധിച്ച മുഴുവൻ വിവരങ്ങളും പുറത്തുവന്നത്. തട്ടേക്കാട് വൈൽഡ് ലൈഫ് അസി.വാർഡൻ എസ്.മണിയുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മാരായ റ്റി.എ.ഷാജി, കെ.എം.ലാലു, ബീറ്റ്‌ഫോറസ്റ്റ് ഓഫീസർ മാരായ ഷിബു, ബേസിൽവർഗീസ്, പി.എം.സജീവ്, പി.ഡി.ഡിജിത്ത് ഫോറസ്റ്റ് വാച്ചർമാരായ പി.എം.സജീവ്, പി.എം.ഐപ്പ്, കെ.എം.മാണി എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ
അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP