Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

കോവിഡ് സെന്ററിൽ യുവതിയുടെ ന​ഗ്നചിത്രം പകർത്താൻ ശ്രമം; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോവിഡ് സെന്ററിൽ യുവതിയുടെ ന​ഗ്നചിത്രം പകർത്താൻ ശ്രമം; യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് സെന്ററിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്. പാറശ്ശാല ശ്രീകൃഷ്ണ ഫാർമസി സെന്ററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. കുളിമുറിയിലാണ് മൊബൈൽ ക്യാമറ ഒളിപ്പിച്ച് വച്ചിരുന്നത്. കുളിക്കുന്നതിനിടെ ക്യാമറ കണ്ട യുവതി ഇക്കാര്യം അധികൃതരെ അറിയിച്ചു. പിന്നീട് പാറശാല പൊലീസ് സ്ഥലത്തെത്തി ഷാലുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വീട്ടിലേക്ക് പോകാൻ തയ്യാറാവുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പാറശാല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP