Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊട്ടിയത്ത് യുവാവ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ; മരണപ്പെട്ട ഹാരിസിനെ വെള്ളിയാഴ്ച രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബാറിൽ കണ്ടതായി വിവരം; ദുരൂഹമരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

കൊട്ടിയത്ത് യുവാവ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിൽ; മരണപ്പെട്ട ഹാരിസിനെ വെള്ളിയാഴ്ച രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബാറിൽ കണ്ടതായി വിവരം; ദുരൂഹമരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്

വിനോദ്.വി.നായർ

കൊല്ലം: യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയം കുളപ്പാടം സ്വദേശി ഹാരിസിനെയാണ് കെട്ടിടത്തിന്റെ ഒന്നാംനിലയിലെ കൈവരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൈലക്കാട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സഹകരണ ബാങ്ക് കെട്ടിടത്തിന്റെ പിന്നിലായി ഒന്നാം നിലയുടെ ഇരുമ്പ് കൈവരിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

ഇന്നലെ രാത്രി പത്തുമണിയോടെ രണ്ട് സുഹൃത്തുക്കളുമായി കൊട്ടിയത്തെ ബാറിൽ നിന്ന് മദ്യപിക്കുന്നത് ബന്ധുവായ യുവാവ് കണ്ടിരുന്നു. തുടർന്ന് ഇരുവരെയും വീട്ടിൽ എത്തിച്ചശേഷം ഹാരിസ് മടങ്ങിപ്പോയതായി ഇവർ പറയുന്നു. മൂവരും സഞ്ചരിച്ചിരുന്ന ബൈക്ക് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത പ്ലാസ്റ്റിക് കയർ ബാങ്ക് കെട്ടിടത്തിന് സമീപത്തെ സ്ഥിതിചെയ്യുന്ന കിണറിൽ ഉപയോഗിച്ചിരുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. ഹാരിസിന്റെ മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കൊട്ടിയംപൊലിസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP