Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മമ്പുറം മഖാം സന്ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശി കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചു; മരണമടഞ്ഞത് 32കാരനായ സിദ്ദിഖ്

മമ്പുറം മഖാം സന്ദർശനത്തിനെത്തിയ കോഴിക്കോട് സ്വദേശി  കടലുണ്ടി പുഴയിൽ മുങ്ങിമരിച്ചു; മരണമടഞ്ഞത് 32കാരനായ സിദ്ദിഖ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്തെ പ്രമുഖ മുസ്ലിംതീർത്ഥാടന കേന്ദ്രം സന്ദർശിക്കാനെത്തിയ കോഴിക്കോട് സ്വദേശി മമ്പുറം മഖാമിനടുത്ത് പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. പേരാമ്പ്ര എടവന പള്ളിച്ചാലിൽ സൂപ്പിയുടേയും കുഞ്ഞി പാത്തുമ്മയുടേയും മകൻ സിദ്ധീഖ് (32) ആണ് മരിച്ചത്. മമ്പുറം മഖാമിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

മമ്പുറം മഖാം സന്ദർശനത്തിനെത്തിയ ഏഴംഗ അംഗ സംഘത്തിൽപെട്ട ആളായിരുന്നു സിദ്ധീക്ക്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം . തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും പൊലീസും ട്രോമാ കെയർ സംഘവും രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഷബാന.മക്കൾ: സിയ ജബിൻ, ഹാദി സമാൻ, ഫാത്തിമത്ത് നൈസ ജബിൻ. സഹോദരങ്ങൾ: സൈനുദ്ധീൻ, നസീമ.

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിക്കടുത്തുള്ള മമ്പുറത്ത് കടലുണ്ടിപ്പുഴയുടെ തീരത്താണ് മമ്പുറം മഖാം സ്ഥിതി ചെയ്യുന്നത്. മമ്പുറം തങ്ങൾ തറമ്മൽ തങ്ങൾമാർ എന്നീപേരുകളിൽ പ്രസിദ്ധരായ യമനി സാദാത്തുമാരുടെ കുടുംബാംഗങ്ങളാണ് ഇവിടം മറമാടപ്പെട്ടിട്ടുള്ളത്. സയ്യിദ് ഹസ്സൻ ജിഫ്രി, സയ്യിദ് അലവി എന്നിവരാണ് ഇവിടം അന്ത്യവിശ്രമം കൊള്ളുന്നവരിൽ പ്രധാനികൾ. ആത്മീയനായകൻ, സമുദായ നേതാവ്, മതപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തമായിരുന്ന സയ്യിദ് അലവി സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP