Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മരം വീണ് മരിച്ചത് ഉയിത്തടുക്ക സ്വദേശി സാജിദ്; ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് സംബ്രൂദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ മരം വീണ് മരിച്ചത് ഉയിത്തടുക്ക സ്വദേശി സാജിദ്; ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് സംബ്രൂദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് കാറ് യാത്രക്കാരനായ യുവാവ് മരിച്ചു. കാസർകോട് കുണ്ടാർ ഉയിത്തടുക്ക സ്വദേശി സാജിദ് ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംബ്രൂദിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാജിദും കൂട്ടുകാരൻ സംബ്രൂദും കാറിൽ സുള്ള്യ ഭാഗത്തുനിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്നു. മുള്ളേരിയ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് മരം കടപുഴകി കാറിന് മുകളിലേക്ക് വീണത്. ഓടിക്കൂടിയവർക്ക് കാറിനുള്ളിൽ അകപ്പെട്ടവരെ പുറത്തെടുക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സംബ്രൂദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP