Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം 25ന് ദുബായിലേക്ക് തിരികെ പോകാനിരിക്കെ; വിഷ്ണു നാട്ടിൽ എത്തിയത് രണ്ടുമാസത്തെ അവധിക്ക്

നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം 25ന് ദുബായിലേക്ക് തിരികെ പോകാനിരിക്കെ; വിഷ്ണു നാട്ടിൽ എത്തിയത് രണ്ടുമാസത്തെ അവധിക്ക്

മറുനാടൻ ഡെസ്‌ക്‌

കുമരകം: നിയന്ത്രണം വിട്ട ബൈക്ക് തണൽ മരത്തിലിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം. കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറമ്പിൽ ഭാഗത്തുകൊടുവത്രക്കളത്തിൽ ദാസിന്റെ മകൻ വിഷ്ണുദാസ് (25) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കവണാറ്റിൻകര താജ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിൽ നിന്നുരുന്ന തണൽ മരത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ദുബായിൽ നിന്ന് രണ്ടു മാസത്തെ അവധിക്കെത്തിയതായിരുന്നു വിഷ്ണു. അപകടം നടന്നത് 25ാം തീയതി ദുബായിലേക്ക് മടങ്ങി പോകാനിരിക്കെയായിരുന്നു. വിഷ്ണുവിന്റെ മരണം നാട്ടുകാർക്കും സുഹൃത്തുക്കൾക്കും വലിയ ഞെട്ടലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP