Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജീപ്പ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; പുത്തലത്ത് മുഹമ്മദ് ഷഹൽ അപകടത്തിൽപ്പെട്ടത് ഹോട്ടലിൽ നിന്ന് പാർസൽ ഭക്ഷണവുമായി യാത്ര ചെയ്യവെ

ജീപ്പ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; പുത്തലത്ത് മുഹമ്മദ് ഷഹൽ അപകടത്തിൽപ്പെട്ടത് ഹോട്ടലിൽ നിന്ന് പാർസൽ ഭക്ഷണവുമായി യാത്ര ചെയ്യവെ

മറുനാടൻ ഡെസ്‌ക്‌

നടുവണ്ണൂർ: ഹോട്ടലിൽ നിന്ന് പാർസൽ ഭക്ഷണവുമായി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ജീപ്പിടിച്ച് മരിച്ചു. കരുമ്പാപ്പൊയിൽ നൊസ്റ്റാൾജിക് ഇന്നിലെ ഡെലിവറി ബോയ് കാവുന്തറ പള്ളിയത്ത് കുനിയിലെ പുത്തലത്ത് മുഹമ്മദ് ഷഹൽ (18) ആണ് മരിച്ചത്

നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപത്തേ വളവിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. കരുമ്പാപൊയിലിൽ നിന്ന് കാവുന്തറ ഭാഗത്തേക്ക് പോകുകയായിരുന്നു സ്കൂട്ടർ അതേദിശയിൽ നിന്നും വന്ന ജീപ്പാണ് ഷഹലിനെ ഇടിച്ച് വീഴ്‌ത്തിയത് ജീപ്പ് നിർത്താതെ പോവുകയായിരുന്നെന്ന് കണ്ട് നിന്നവർ പറഞ്ഞു.

അതു വഴി വന്ന വാഹനയാത്രക്കാരാണ് ജീപ്പിന്റെ നമ്പർ കണ്ട് പിടിച്ചത് അപകടം നടന്ന് 15 മിനിറ്റിനകം ആംബുലൻസ് എത്തി തൊട്ടടുത്ത മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അരമണിക്കൂറിനകം മരണം സംഭവിച്ചു.മൃതദേഹം പരിശോധനക്കും കോവിഡ് ടെസ്റ്റിനും ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിൽ എത്തിച്ച മൃതദേഹം 3.30 ഓടെ എ.ലങ്ക മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

കാവുന്തറ പുത്തലത്ത് അബ്ദുൾ ഹമീദിന്റെയും റഷീദയുടെയും മകനാണ് സഹോദരി ഷമീമ നസ്റിൻ (എം.എൽ.ടി.വിദ്യാർത്ഥിനി വൊക്കേഷണൽ വനിതാ കോളേജ് പേരാമ്പ്ര) ഷഹന ഷെറിൻ (കാവുന്തറ എ.യു പി.സ്കൂൾ വിദ്യാർത്ഥിനി ) ഷഹൽ എം.എസ്.എഫ്. പള്ളിയത്ത് കുനി ശാഖ വൈസ് പ്രസിഡണ്ടായിരുന്നു. അരിക്കുളം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞതിന് ശേഷം ക്ലാസ് തുടങ്ങുന്നതിന്റെ ഇടവേളയിൽ കുടുംബത്തിന് ഒരു കൈത്താങ്ങായി ഹോട്ടലിൽ നിന്ന് പാർസൽ ഭക്ഷണം എത്തിക്കുന്ന ജോലി ചെയ്ത് വരികയായിരുന്നു. ഷഹലിന്റെ അപകട മരണ വാർത്തയറിഞ്ഞത് നാട്ടുകാരിൽ ഞെട്ടലുണ്ടാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP