Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

തൃശൂരിൽ ബൈക്ക് അപകടത്തിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ മരിച്ചു; അപകടമുണ്ടായത് യുവാവ് സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇടിച്ച്

തൃശൂരിൽ ബൈക്ക് അപകടത്തിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ മരിച്ചു; അപകടമുണ്ടായത് യുവാവ് സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇടിച്ച്

തൃശൂർ : മാള അന്നമനടയിൽ ബൈക്ക് അപകടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മകൻ മരിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസിന്റേയും തളിയത്ത് ടൈറ്റസിന്റെയും മകനായ ടിന്റു ടൈറ്റസ് (23) ആണ് മരിച്ചത്. അന്നമനട ക്രിസ്തുരാജ പള്ളിയുടെ മുൻവശത്ത് റോഡിൽ രാവിലെ 10.30 ഓടെയായിരുന്നു അപകടം.

പള്ളിയിൽ നിന്ന് റോഡിലേക്ക് കയറി വന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ടിന്റു ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാള പൊലീസ് മേൽനടപടി സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP