Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം; അപകടം അരങ്ങേറിയത് പുലർച്ചെ; ചോരവാർന്ന് ഇരുവരും റോഡരികിൽ കിടന്നത് മണിക്കൂറുകളോളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാർക്ക് ചെയ്തിരുന്ന ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവും യുവതിയും മരിച്ചു. ബൈക്ക് യാത്രികരായ ചോറ്റാനിക്കര സ്വദേശി ശ്യാം സുനിൽ (23), കാക്കനാട് സ്വദേശിനി ശ്രാവണി (19) എന്നിവരാണ് മരിച്ചത്.

കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയിൽ കരട്ടെ വാളകത്തിനു സമീപമാണ് അപകടമുണ്ടായത്.ഇന്ന് പുലർച്ചെ അഞ്ചോടെ നടക്കാനിറങ്ങിയ തദ്ദേശവാസികളാണ് ഇരുവരുടേയും മൃതദേഹം റോഡിൽ കിടക്കുന്നത് കണ്ടത്. അപകടത്തിനുശേഷം ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു മണിക്കൂറോളം ഇരുവരും റോഡിൽ കിടന്നതായാണ് സംശയിക്കുന്നത്.

മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു രണ്ട് ടോറസുകളിൽ ഒന്നിന്റെ പിന്നിൽ ബൈക്ക് ഇടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പുലർച്ചെ ആയിരുന്നതിനാൽ ഇതുവഴി കാര്യമായ വാഹന സഞ്ചാരവും ഉണ്ടായിരുന്നില്ല.

യുവാവിന്റെ മുഖത്തും താടിയെല്ലിനും മാരക മുറിവേറ്റിരുന്നു. യുവതിയുടെ കഴുത്തിന് പിൻഭാഗത്താണ് പരുക്ക്. അപകടവിവരം അറിഞ്ഞയുടൻ മൂവാറ്റുപുഴ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP