Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശസ്ത്രക്രിയ മുടക്കിയെന്നാരോപിച്ച് ഡോക്ടർമാരുടെ സമ്മേളനം അലങ്കോലമാക്കി യൂത്ത് കോൺഗ്രസ്; കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് തടസം നേരിട്ടിട്ടില്ലെന്ന് ഐഎംഎ

ശസ്ത്രക്രിയ മുടക്കിയെന്നാരോപിച്ച് ഡോക്ടർമാരുടെ സമ്മേളനം അലങ്കോലമാക്കി യൂത്ത് കോൺഗ്രസ്; കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് തടസം നേരിട്ടിട്ടില്ലെന്ന് ഐഎംഎ

കൊച്ചി: ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിനാൽ കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്നാരോപിച്ച് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സമ്മേളനം നടന്ന ഐഎംഎ ഹൗസിലാണ് പ്രവർത്തകർ അതിക്രമിച്ച് കടന്നത്. അതേസമയം, സമ്മേളനത്തിന്റെ പേരിൽ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്ന് ഐഎംഎ ഭാരവാഹികൾ അറിയിച്ചു.

കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തതിനാൽ ശനിയാഴ്ച അർബുദരോഗികൾ ഉൾപ്പെടെയുള്ളവർക്ക് നടത്തേണ്ടിയിരുന്ന നാൽപ്പതോളം ശസ്ത്രക്രിയകൾ മുടങ്ങിയതായി ആരോപണമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അനസ്‌തേഷ്യ ഡോക്ടർമാരുടെ വാർഷിക സമ്മേളനം നടക്കുന്ന കൊച്ചിയിലെ ഐഎംഎ ഹൗസിലേക്ക് അതിക്രമിച്ച് കയറിയത്. മുപ്പതോളം ഡോക്ടർമാരാണ് സമ്മേളനത്തിനായി അവധിയെടുത്തത്.

ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്‌ത്യേഷ്യോളജിസ്റ്റിന്റെ 38-ാം വർഷിക സമ്മേളനത്തിന്റെ സമാപന ദിനത്തിലാണ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് നേരിയ സംഘർഷത്തിന് ഇടയാക്കി. മതിൽചാടി കടന്ന പ്രവർത്തകരെ തടയാൻ ശ്രമിച്ച പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. സമ്മേളനസ്ഥലത്തെ ബോർഡുകൾ പ്രവർത്തകർ തല്ലിത്തകർത്തു. പ്രതിഷേധം അക്രമാസക്തമായതോടെ കൂടുതൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം, തുടർവിദ്യാഭ്യാസ പരിപാടിക്കാണ് ഡോക്ടർമാർ പോയതെന്നും ഇതെത്തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്നും ഐഎംഎ അറിയിച്ചു. ഡോക്ടർമാരുടെ പരിശീലനം തടസപ്പെടുത്തിയത് ശരിയായില്ലെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. അനസ്‌തേഷ്യ ഡോക്ടർമാർ അവധിയെടുക്കുമെന്ന കാര്യം മറ്റു ഡോക്ടർമാരെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അനസ്‌തേഷ്യ ഡോക്ടർമാരുടെ പരിശീലനം തടസപ്പെടുത്തിയ സാമൂഹ്യവിരുദ്ധർക്കെതിരെ നടപടിയെടുക്കണമെന്ന് ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP