Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

യൂത്ത് കോൺ​ഗ്രസിന്റെ പെരുമ്പറകൊട്ട് സമരം വാവടുക്കുമ്പോൾ ചില ജീവികൾക്ക് അസുഖം വരുന്നത് പോലെയെന്ന് മുകേഷ്; ഒരു ദിവസം പോലും സിപിഎമ്മിൽ പ്രവർത്തിക്കാത്തയാൾ കൊല്ലം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കൊടുത്ത കോടികളെ കുറിച്ച് ആർക്കാണ് അറിയാത്തതെന്ന് യൂത്ത് കോൺ​ഗ്രസ്; വടികൊടുത്ത് അടിവാങ്ങി കൊല്ലം എംഎൽഎ

യൂത്ത് കോൺ​ഗ്രസിന്റെ പെരുമ്പറകൊട്ട് സമരം വാവടുക്കുമ്പോൾ ചില ജീവികൾക്ക് അസുഖം വരുന്നത് പോലെയെന്ന് മുകേഷ്; ഒരു ദിവസം പോലും സിപിഎമ്മിൽ പ്രവർത്തിക്കാത്തയാൾ കൊല്ലം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാൻ കൊടുത്ത കോടികളെ കുറിച്ച് ആർക്കാണ് അറിയാത്തതെന്ന് യൂത്ത് കോൺ​ഗ്രസ്; വടികൊടുത്ത് അടിവാങ്ങി കൊല്ലം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: മണ്ഡലത്തിൽ എംഎ‍ൽഎയെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇതോടെ ഉറങ്ങിക്കിടക്കുന്ന എംഎ‍ൽഎ. എം.മുകേഷിനെ പെരുമ്പറകൊട്ടി ഉണർത്തി യൂത്ത് കോൺഗ്രസ് ഇന്ന് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുകേഷ് ഫേസബുക്ക് പോസ്റ്റിലൂടെ യൂത്ത് കോൺ​ഗ്രസുകാരെ ഉപദേശിച്ച് രം​ഗത്തെത്തിയിരുന്നു. വാവടുക്കുമ്പോൾ ചില ജീവികൾക്ക് അസുഖം വരുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോഹികൾ പല ഭാഗത്തു നിന്നും വരും നിങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കാൻ എന്നായിരുന്നു മുകേഷിന്റെ ഉപദേശം. കൊട്ടി കൊട്ടി വഴി തെറ്റി ബിജെപി ഓഫീസിൽ പോയി കയറരുത് എന്നും മുകേഷ് യൂത്ത് കോൺ​ഗ്രസുകാരോട് തന്റെ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏത് നേതാവുമായി പരസ്യ സംവാദത്തിനു ഞാൻ തയ്യാറാണ് എന്നും മുകേഷ് പറഞ്ഞിരുന്നു.

എന്നാൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി യൂത്ത് കോൺ​ഗ്രസ് നേതൃത്വം രം​ഗത്തെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ എംഎൽഎക്ക് മറുപടി നൽകി. ഒരു ദിവസം പോലും സിപിഎമ്മിൽ പ്രവർത്തിക്കാത്ത താങ്കൾ എങ്ങനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ കൊല്ലം മണ്ഡലത്തിൽ എങ്ങനെ സ്ഥാനാർത്ഥിയായി എന്ന് വിഷ്ണു സുനിൽ ചോദിക്കുന്നു.

കൊടിയ ചെങ്കൊടി പിടിച്ച നിരവധി സിപിഎം സഖാക്കളെ മൂകസാക്ഷിയാക്കികൊണ്ട് തെരുവോരങ്ങളിൽ പൊലീസിന്റെ ലാത്തിയടിയേറ്റ് ഇങ്കുലാബ് ഉറക്കെ വിളിച്ച ഡിവൈഎഫ്ഐക്കാരുടെ മുന്നിലൂടെ തലയിൽ മുണ്ടിട്ടുകൊണ്ട് ഒരു ദിവസം പോലും സിപിഎമ്മിൽ പ്രവർത്തിക്കാത്ത താങ്കൾ എങ്ങനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ കൊല്ലം മണ്ഡലത്തിൽ എങ്ങനെ സ്ഥാനാർത്ഥിയായി? താങ്കൾ അതിനു വേണ്ടി കൊടുത്ത കോടികൾ ആർക്കാണറിയാത്തത്. ജനപ്രതിനിധിയായി നാലര വർഷം കഴിഞ്ഞിട്ടും സ്വന്തം മണ്ഡലത്തിൽ സ്വന്തം കഴിവകൊണ്ട് ഒരു പദ്ധതി പോലും തുടങ്ങാത്ത ഒരു പാർട്ടൈം എംഎൽഎ അല്ലേ താങ്കൾ? എംഎൽഎ ഓഫീസ് തുറക്കുന്നുണ്ടോ എന്നല്ല കൊല്ലത്തെ ജനങ്ങൾക്ക് അറിയേണ്ടത്... എംഎൽഎയുടെ സാന്നിധ്യം ഇവിടെ ഉണ്ടോ എന്നാണ് എന്നും വിഷ്ണു സുനിൽ ചോദിക്കുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിമർശിക്കാൻ വരുന്ന പ്രിയപ്പെട്ട എംഎൽഎ, ബംഗാളിലെയും ത്രിപുരയിലെയും സിപിഎം ഓഫീസുകൾ ബിജെപിക്ക് വാടകയ്ക്ക് കൊടുത്തത് താങ്കൾ അറിഞ്ഞില്ലയോ. അറിയാൻ വഴിയില്ല, താങ്കൾക്ക് ബഡായി ബംഗ്ലാവിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ലല്ലോ. അരിയെത്ര? എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് ഉത്തരം പറയുന്ന താങ്കളെ പോലെ ഒരു ആളോട് സംവാദത്തിന് ഏറ്റുമുട്ടേണ്ട ഗതികേട് ഇന്ത്യൻ യൂത്ത് കോൺഗ്രസിനില്ല എന്നും അദ്ദേഹം കുറിച്ചു.

മുകേഷ് എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ..

കൊട്ടിക്കോ.... കൊട്ടിക്കോ...
കൊട്ടി കൊട്ടി വഴി തെറ്റി
ബിജെപി ഓഫീസിൽ പോയി കയറരുത്.....
ഇന്ന് എം എൽ എ ഓഫിസിലേക്ക് കൊല്ലത്തെ ചില യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊല്ലത്തു സജീവമായി നിൽക്കുന്ന കോൺഗ്രസ്സ് നേതാക്കന്മാരുടെ അറിവില്ലാതെ രണ്ടു ചെണ്ടയുമായി വാർത്തകളിൽ നിറയുന്നതിനായി പൊറാട്ട് നാടകവുമായി വന്നിരുന്നു എന്നും വഴിക്ക് വെച്ച് പടമെടുത്തു പിരിഞ്ഞു എന്നും അറിയാൻ കഴിഞ്ഞു കഴിഞ്ഞ നാലര വർഷമായി ഒരു പൊതു അവധിയിൽ പോലും അടയ്ക്കാതെ രാവിലെ 10 മണിമുതൽ വൈകിട്ടു 5ചിലപ്പോൾ 6 മണിവരെയും പ്രവർത്തിക്കുന്ന ഓഫിസ് ആണ് എന്റെ ഓഫിസ്...
സാധാരണ ജനങ്ങളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് നിരന്തരം പരിഹാരം കാണുവാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനവും..
മണ്ഡലവുമായി ബന്ധപ്പെട്ട്
ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഏത് നേതാവുമായി പരസ്യ സംവാദത്തിനു ഞാൻ തയ്യാറാണ് അത് ഏത് കെപിസിസി വൈസ് പ്രസിഡന്റ് ആയാലും സ്വാഗതം....
പിന്നെ ഇപ്പോൾ നടക്കുന്നത് വാവടുക്കുമ്പോൾ ചില ജീവികൾക്ക് അസുഖം വരുന്നത് പോലെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മോഹികൾ പല ഭാഗത്തു നിന്നും വരും നിങ്ങളെ കൊണ്ട് ചുടുചോറ് വാരിക്കാൻ...
പ്രിയ അനുജന്മാരെ നിങ്ങൾ ആരുടേയും ചട്ടുകം ആകരുത് കാരണം ഇനി കേരളത്തിൽ കൂടിയേ നിങ്ങൾ അല്പം ഉള്ളു... മറ്റുള്ളടത്തെല്ലാം അധികാരം മോഹിച്ചു വേരോടെ ബിജെപിയിൽ പോയി നല്ല വെളുത്ത കദറിട്ട് ആരെയെങ്കിലും കാണണം എന്നാഗ്രഹിക്കുമ്പോൾ നിങ്ങളെ എങ്കിലും കാണാമല്ലോ ആ ആഗ്രഹത്തിൽ പറഞ്ഞു പോയതാണ്.....
അതുകൊണ്ട് സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.... നിങ്ങളുടെ വലിയ നേതാക്കന്മാർ എല്ലാം തന്നെ അവരുടെ വലയിൽ ആയി...
എന്ന് നിങ്ങളുടെ കൂടി സ്വന്തം (എം എൽ എ ) എം മുകേഷ്

ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് വിഷ്ണു സുനിൽ പന്തളം മറുപടി പോസ്റ്റ് ഇട്ടിരിക്കുന്നത്.

വിഷ്ണു സുനിലിന്റെ പോസ്റ്റ് ഇങ്ങനെ..

പ്രിയപ്പെട്ട എംഎൽഎ. ശ്രീ.എം.മുകേഷ്,
താങ്കളുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ പെരുമ്പറകൊട്ട് കേട്ട് താങ്കൾ ഉണർതിൽ സന്തോഷം.
കൊടിയ ചെങ്കൊടി പിടിച്ച നിരവധി സിപിഎം സഖാക്കളെ മൂകസാക്ഷിയാക്കികൊണ്ട് തെരുവോരങ്ങളിൽ പൊലീസിന്റെ ലാത്തിയടിയേറ്റ് ഇങ്കുലാബ് ഉറക്കെ വിളിച്ച ഡിവൈഎഫ്ഐക്കാരുടെ മുന്നിലൂടെ തലയിൽ മുണ്ടിട്ടുകൊണ്ട് ഒരു ദിവസം പോലും സിപിഎമ്മിൽ പ്രവർത്തിക്കാത്ത താങ്കൾ എങ്ങനെ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ കൊല്ലം മണ്ഡലത്തിൽ എങ്ങനെ സ്ഥാനാർത്ഥിയായി?
താങ്കൾ അതിനു വേണ്ടി കൊടുത്ത കോടികൾ ആർക്കാണറിയാത്തത്
ജനപ്രതിനിധിയായി നാലര വർഷം കഴിഞ്ഞിട്ടും സ്വന്തം മണ്ഡലത്തിൽ സ്വന്തം കഴിവകൊണ്ട് ഒരു പദ്ധതി പോലും തുടങ്ങാത്ത ഒരു പാർട്ടൈം എംഎൽഎ അല്ലേ താങ്കൾ?
എംഎൽഎ ഓഫീസ് തുറക്കുന്നുണ്ടോ എന്നല്ല കൊല്ലത്തെ ജനങ്ങൾക്ക് അറിയേണ്ടത്... എംഎൽഎയുടെ സാന്നിധ്യം ഇവിടെ ഉണ്ടോ എന്നാണ്....
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വിമർശിക്കാൻ വരുന്ന പ്രിയപ്പെട്ട എംഎൽഎ, ബംഗാളിലെയും ത്രിപുരയിലെയും സിപിഎം ഓഫീസുകൾ ബിജെപിക്ക് വാടകയ്ക്ക് കൊടുത്തത് താങ്കൾ അറിഞ്ഞില്ലയോ. അറിയാൻ വഴിയില്ല, താങ്കൾക്ക് ബഡായി ബംഗ്ലാവിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ലല്ലോ.
അരിയെത്ര? എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന് ഉത്തരം പറയുന്ന താങ്കളെ പോലെ ഒരു ആളോട് സംവാദത്തിന് ഏറ്റുമുട്ടേണ്ട ഗതികേട് ഇന്ത്യൻ യൂത്ത് കോൺഗ്രസിനില്ല. സ്വന്തം പാർട്ടിക്കാർക്ക് വരെ ബാധ്യതയായ താങ്കളോട് സഹതാപം മാത്രമേ ഞങ്ങൾക്കുള്ളൂ.
പണ്ട് മന്ത്രിസ്ഥാനം കിട്ടാതെ വന്നപ്പോൾ എംഎൽഎ പണിയിയിൽ നിന്നും ഒളിച്ചോടിയ താങ്കളെ പൊലീസ് സ്റ്റേഷനിൽ കാണ്മാനില്ല എന്ന് പരാതി കൊടുത്തു തിരിച്ചെത്തിച്ചത് യൂത്ത് കോൺഗ്രസ് ആണ്. പ്രിയപ്പെട്ട മുകേഷ് എംഎൽഎ അത് മറന്നോ..
നാലര വർഷം കൊണ്ട് കൊല്ലത്തിന് വികസനത്തെ പുറകോട്ടടിച്ച താങ്കൾക്കെതിരെ വരും ദിവസങ്ങളിൽ അതിശക്തമായ പോരാട്ടത്തിന് തന്നെയാണ് യൂത്ത് കോൺഗ്രസ് തയ്യാറെടുക്കുന്നത്. കൊല്ലം മണ്ഡലത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി "തോമസുകുട്ടി വിട്ടോടാ" എന്ന് താങ്കളോട് പറയുന്ന കാലം വിദൂരമല്ല.
എന്ന്
വിഷ്ണു സുനിൽ പന്തളം
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

 

പ്രിയപ്പെട്ട എംഎൽഎ. ശ്രീ.എം.മുകേഷ്, താങ്കളുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഞങ്ങളുടെ പെരുമ്പറകൊട്ട് കേട്ട് താങ്കൾ ഉണർതിൽ...

Posted by Adv Vishnu Sunil Pandalam on Saturday, October 17, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP