Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റൈൻ കാലാവധി അവസാനിക്കാനിരിക്കെ യുവാവ് ജീവനൊടുക്കി; തോട്ടപ്പള്ളി സ്വദേശി ആകാശ് ആത്മഹത്യ ചെയ്തത് മാനസിക സമ്മർദം മൂലമല്ലെന്ന് പൊലീസ്

ക്വാറന്റൈൻ കാലാവധി അവസാനിക്കാനിരിക്കെ യുവാവ് ജീവനൊടുക്കി; തോട്ടപ്പള്ളി സ്വദേശി ആകാശ് ആത്മഹത്യ ചെയ്തത് മാനസിക സമ്മർദം മൂലമല്ലെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവ് ജീവനൊടുക്കി. ആലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം. തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകൻ ആകാശാണ് (20) ആത്മഹത്യ ചെയ്തത്. ക്വാറന്റൈൻ കാലാവധി പൂർത്തിയാകുന്ന ദിവസമാണ് യുവാവ് ജീവനൊടുക്കിയത്. 13 ദിവസം മുമ്പാണ് ആകാശ് ഡൽഹിയിൽനിന്ന് നാട്ടിൽ എത്തിയത്. തുടർന്ന് ക്വാറന്റീനിൽ കഴിഞ്ഞുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുകാർ ഭക്ഷണവുമായി എത്തിയപ്പോഴാണ് ആകാശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാറന്റീനിൽ കഴിഞ്ഞതിലുള്ള മാനസികസമ്മർദമല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പൊലീസ് നൽകുന്ന വിവരം. യുവാവ് നേരത്തെ ആത്മഹത്യശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംസ്‌കാരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP