Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രസത്തിന് ചൂണ്ടയിടാൻ ഇറങ്ങി; ലഭിച്ചത് 34.6 കിലോഗ്രാം ഭാരമുള്ള ഭീമൻ വാള; മീനിനെ കരയ്ക്ക് കയറ്റിയത് ഒരു മണിക്കൂറിന്റെ പരിശ്രമത്തിന് ഒടുവിൽ; കോ്ട്ടയത്തെ യുവാക്കൾക്ക് തകർപ്പൻ ലോട്ടറി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: യുവാക്കളുടെ ചൂണ്ടയിൽ കുരുങ്ങിയത് ഭീമൻ വാള. കോട്ടയത്താണ് യുവാക്കൾക്ക് 34.6 കിലോഗ്രാം ഭാരമുള്ള കൂരിവാളെ(ആസാംവാള) ലഭിച്ചത്. കോട്ടയം ഇല്ലിക്കലിനു സമീപം മീൻപിടിക്കാനെത്തിയ യുവാക്കളാണ് അക്ഷ?രാർത്ഥത്തിൽ ഞെട്ടിയത്. കോട്ടയം ഫിഷ് ഹണ്ടേഴ്‌സ്, കേരള റിവർ ഫിഷ് ഹണ്ടേഴ്‌സ് തുടങ്ങിയ വാട്‌സാപ് കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഇവർ മീൻപിടിക്കുന്നത്. മീനച്ചിലാറ്റിൽ താഴത്തങ്ങാടിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് വാള ചൂണ്ടയിൽ കുടുങ്ങിയത്.

വലിയ മീൻ ആയതിനാൽ ചൂണ്ടനൂൽ പൊട്ടാൻ സാധ്യതയുള്ളതിനാൽ വലിച്ചു കയറ്റാതെ മീനിനു പിന്നാലെ ചൂണ്ടയുമായി ഓടി. ഒരു മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിൽ മീനിനെ കരയ്ക്ക് വലിച്ചു കയറ്റി. മുൻപ് 12, 14 കിലോഗ്രാം ഭാരമുള്ള മീനിനെ വരെ ഇവർക്ക് ലഭിച്ചിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP