Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദ്യകാഴ്ചയിൽ തന്ന പ്രേമം മൂത്ത് കൂടെക്കൊണ്ടുപോന്നു; വെറുതെ കിട്ടിയതാണെങ്കിലും വീട്ടിലെത്തിയപ്പോൾ പുതിയ ഉടമയെ കടിയോടുകടി; നായയെ തിരിച്ചെടുക്കില്ലെന്ന് സുഹൃത്ത് തറപ്പിച്ചുപറഞ്ഞപ്പോൾ യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ; പൊല്ലാപ്പായത് പൊലീസിനും

ആദ്യകാഴ്ചയിൽ തന്ന പ്രേമം മൂത്ത് കൂടെക്കൊണ്ടുപോന്നു; വെറുതെ കിട്ടിയതാണെങ്കിലും വീട്ടിലെത്തിയപ്പോൾ പുതിയ ഉടമയെ കടിയോടുകടി; നായയെ തിരിച്ചെടുക്കില്ലെന്ന് സുഹൃത്ത് തറപ്പിച്ചുപറഞ്ഞപ്പോൾ യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ; പൊല്ലാപ്പായത് പൊലീസിനും

ടി.പി.ഹബീബ്‌

കോഴിക്കോട്: വാങ്ങിയ നായ വീട്ടുടമസ്ഥനെ കടിച്ചതോടെ നായയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് രംഗത്തെത്തി. സ്നേഹപൂർവ്വം നായയെ വെറുതെ നൽകിയ ആൾ അതിനെ തിരിച്ചെടുക്കാൻ വിസമ്മതിച്ചതോടെ ഓട്ടോയിൽ നായയും കൊണ്ട് പരാതിയുമായി യുവാവ് സ്റ്റേഷനിലെത്തി.ഒടുവിൽ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് നായയെ ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് പ്രശ്നം പരിഹരിച്ചു.

കോഴിക്കോട് നാദാപുരം ചേറ്റുവെട്ടി സുരേഷിന്റെ ജർമൻ ഷപ്പേർഡ് വിഭാഗത്തിലെ നായയെ ആണ് തൊട്ടിൽപ്പാലം സ്വദേശിയായ കാനായിയിൽ ലിഗേഷ് വാങ്ങിയത്.നായയെ കണ്ട് ഇഷ്ടപ്പെട്ടതിനെ തുടർന്ന് പണമൊന്നുമില്ലാതെയാണ് സുരേഷ് ലിഗേഷിന് നൽകിയത്. ഭാര്യക്കും കുട്ടികൾക്കും പരീക്ഷയായതിനാൽ കുറച്ച് ദിവസങ്ങളിൽ വീട്ടിലുണ്ടാകില്ലെന്നതുകൊണ്ടാണ് മൂന്ന് ദിവസം മുമ്പ് സുരേഷ് നായയെ നൽകിയത്.വീട്ടിലെത്തിയപ്പോൾ നായ അക്രമ സ്വഭാവം കാണിച്ചു. സുരേഷിനെ രണ്ടിടത്തായി കടിച്ചു പരിക്കേൽപ്പിച്ചു.കുട്ടികൾക്ക് നേരെ നിരവധി തവണ അക്രമ സ്വഭാവം കാണിച്ചു.

നായ വീട്ടിലെത്തിയതോടെ കുട്ടികൾ ഭയവിഹ്വലരായതായും നായ കടിച്ചതിനെ തുടർന്ന് കുത്തിവെപ്പ് എടുക്കുന്നതായും ലിഗേഷ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതോടെയാണ് നായയെ തിരിച്ചെടുക്കണമെന്ന നിർദ്ദേശം ലിഗേഷ് മുമ്പോട്ട് വെച്ചത്. മൂന്ന് വർഷം മുമ്പ് 2500 രൂപ മുടക്കി വാങ്ങിയ നായയാണെന്നും ഇത് വരെ അക്രമ സ്വഭാവം കാണിച്ചിട്ടില്ലെന്നും സ്നേഹപൂർവ്വം നൽകിയ നായയെ തിരിച്ചെടുക്കുകയില്ലെന്നുമായിരുന്നു സുരേഷിന്റെ വിശദീകരണം. നായയെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാട് സുരേഷ് സ്വീകരിച്ചതോടെ ലിഗേഷ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. ഓട്ടോയിൽ നായയെ പ്ലാസ്റ്റിക് കയറിൽ കെട്ടിയാണ് കൊണ്ട് വന്നത്. നായ ഓട്ടോയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഏറെ സമയം ബഹളം വെച്ചു.തന്ത്രപൂർവ്വം പ്രശ്നം പരിഹരിച്ച പൊലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP