Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകിയെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പെൺകുട്ടിയുടെ മുൻ കാമുകൻ അറസ്റ്റിൽ

കാമുകിയെ ചൊല്ലി തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പെൺകുട്ടിയുടെ മുൻ കാമുകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ശൂരനാട്: കാമുകിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പെൺകുട്ടിയുടെ മുൻ കാമുകൻ അറസ്റ്റിൽ. പോരുവഴി ഇടയ്ക്കാട് രവീന്ദ്രഭവനത്തിൽ അതുൽരാജിനാണ് പരിക്കേറ്റത്. സംഭവമായി ബന്ധപ്പെട്ട് ഇടയ്ക്കാട് കൊച്ചുതുണ്ടിൽ തെക്കതിൽ വൈശാഖ് (24) ആണ് അതുൽരാജിനെ വെട്ടിപ്പരുക്കേൽപ്പിച്ചതിന് അറസ്റ്റിലായത്.

അതുൽരാജിന്റെ കാമുകി വൈശാഖിന്റെ മുൻ കാമുകിയായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച അതുൽരാജിനോട് ഇടയ്ക്കാട് മാർക്കറ്റ് ജങ്ഷനിൽ എത്താൻ പറഞ്ഞ പ്രതി ആയുധമുപയോഗിച്ച് വെട്ടുകയായിരുന്നു. കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റ അതുൽരാജിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയിൽനിന്ന് ആയുധം കണ്ടെത്തി.

ഇയാൾ നിരവധി കേസുകളിലെ പ്രതിയും കഞ്ചാവിന് അടിമയുമാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. ശൂരനാട് സിഐ. എ.ഫിറോസ്, എസ്‌ഐ. ശ്രീജിത്ത് പി., എഎസ്ഐ.മാരായ മധുസൂദനൻ, റഷീദ്, ഹരി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP