Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ച് ലക്ഷം രൂപ വിലവരുന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; കോഴിക്കോട് അറസ്റ്റിലായത് ബെംഗളൂരുവിൽ നിന്നും ലഹരിമരുന്നുമായി എത്തിയ 22കാരൻ

അഞ്ച് ലക്ഷം രൂപ വിലവരുന്ന 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; കോഴിക്കോട് അറസ്റ്റിലായത് ബെംഗളൂരുവിൽ നിന്നും ലഹരിമരുന്നുമായി എത്തിയ 22കാരൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപനയ്ക്കായി എത്തിച്ച 58 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വിൽപനയ്ക്ക് കൊണ്ടുവന്ന എംഡിഎംഎ യുമായി വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ ഗാലിദ് അബാദിയെ(22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് രാജ്യാന്തര വിപണിയിൽ 5 ലക്ഷത്തോളം വില വരും. കോഴിക്കോട് ആന്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്), സബ് ഇൻസ്പെക്ടർ കിരൺ ശശിധരന്റെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്.

പൗഡർ ടിൻ, ഒഴിഞ്ഞ സോപ്പ് കൂട് എന്നിവയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെടുത്തത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് സൗത്ത് ബീച്ചിൽ വച്ച് പിടിയിലായ പ്രതിക്കും സമാന രീതിയിൽ ലൈറ്റുകളിലും സ്പീക്കറിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ എത്തിയിരുന്നു. ഇത് ബെംഗളൂരുവിലെ ലഹരി മാഫിയ തലവന്റെ നിർദ്ദേശപ്രകാരം ഇവിടെ എത്തിച്ചുനൽകൽ മാത്രമാണു തന്റെ ജോലിയെന്നും ആർക്കാണെന്ന് അറിയില്ലെന്നും മെസേജ് വഴി മാത്രമാണ് നിർദ്ദേശം ലഭിച്ചതെന്നും പ്രതി പൊലീസിനോടു പറഞ്ഞു.

പിടിയിലായ പ്രതിയുടെ പേരിൽ മുൻപും ലഹരി, മോഷണ കേസുകൾ നിലവിലുണ്ടെന്നും മറ്റൊരു കേസിൽ ഇയാളെയും പങ്കാളികളെയും കുറിച്ച് അന്വേഷണത്തിനിടെ ആണ് ഇയാൾ ബെംഗളൂരുവിലേക്കു കടന്നതെന്നും നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് പറഞ്ഞു. ബെംഗളൂരുവിൽനിന്നു വാട്‌സ്ആപ്പും ഗൂഗിൾ പേയും വഴി ഓർഡർ സ്വീകരിച്ച് കാരിയർ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുനൽകുന്നതിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ ഏറെനാളായി ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നെന്നും ബെംഗളൂരു കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന മറ്റുള്ളവർക്കായി തുടരന്വേഷണം നടത്തുമെന്നും നാർകോട്ടിക് സെൽ അസി. കമ്മിഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

ഡാൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അബ്ദുറഹിമാൻ സീനിയർ സിപിഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സിപിഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ഷാഫി പറമ്പത്ത്, എ. പ്രശാന്ത് കുമാർ നടക്കാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബാബു പുതുശേരി, എഎസ്‌ഐ പ്രദീപ് കുമാർ എസ്സിപിഒ വി.കെ. ജിത്തു, എം.കെ.സജീവൻ, സിപിഒ യു.കെ. പ്രഭാഷ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ജില്ലാ പൊലീസ് മേധാവി എ.അക്‌ബർ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു ബെംഗളൂരുവിൽനിന്നെത്തിയ ബസ്സിൽ നിന്ന് ഇറങ്ങിയ പ്രതിയിൽനിന്ന്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP