Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒന്നര ലക്ഷം രൂപുടെ വീര്യം കൂടിയ മയക്കു മരുന്നുമായി യുവാവിനെ പിടികൂടിയത് പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും; അഭിജിത്ത് എംഡിഎംഎ കൊണ്ടുവന്നത് തൃശ്ശൂരിൽ വിൽപ്പനയ്ക്കായി

ഒന്നര ലക്ഷം രൂപുടെ വീര്യം കൂടിയ മയക്കു മരുന്നുമായി യുവാവിനെ പിടികൂടിയത് പാലക്കാട് റെയിൽവെ സ്റ്റേഷനിൽ നിന്നും; അഭിജിത്ത് എംഡിഎംഎ കൊണ്ടുവന്നത് തൃശ്ശൂരിൽ വിൽപ്പനയ്ക്കായി

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വീര്യം കൂടിയ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്തിനെയാണ് ആർപിഎഫ് എക്‌സൈസ് സംഘം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ബംഗലൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്സ്‌പ്രസിൽ നിന്നാണ് ഒന്നര ലക്ഷം രൂപ വില വരുന്ന പന്ത്രണ്ടര ഗ്രാം എംഡിഎംഎ എക്‌സൈസ് ആർപിഎഫ് സംഘം പിടികൂടിയത്. അഭിജിത്തിന്റെ ബാഗിൽ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

തൃശ്ശൂരിൽ വിൽപനയ്ക്കായി കൊണ്ടുവരികയായിരുന്നു ഇത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചില്ലറയായി എംഡിഎംഎ വിൽപ്പന നടത്തുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്ക് പിന്നിലുള്ള മറ്റ് സംഘങ്ങളെ കുറിച്ച് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP