Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീൻവാങ്ങാനായി പോയ വീട്ടമ്മയെ ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കടന്നു പിടിച്ചു; മൽപ്പിടിത്തത്തിനൊടുവിൽ തോട്ടിലേക്ക് വീണ റീജയെ മുഖമമർത്തിപ്പിടിച്ചു കൊലപ്പെടുത്തി; ആഴമില്ലാത്ത തോട്ടിൽ മുങ്ങി മരിച്ചതെങ്ങനെ എന്ന പൊലീസിന്റെ അന്വേഷണം അവസാനിച്ചപ്പോൾ അറസ്റ്റിലായത് 24കാരൻ

മീൻവാങ്ങാനായി പോയ വീട്ടമ്മയെ ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കടന്നു പിടിച്ചു; മൽപ്പിടിത്തത്തിനൊടുവിൽ തോട്ടിലേക്ക് വീണ റീജയെ മുഖമമർത്തിപ്പിടിച്ചു കൊലപ്പെടുത്തി; ആഴമില്ലാത്ത തോട്ടിൽ മുങ്ങി മരിച്ചതെങ്ങനെ എന്ന പൊലീസിന്റെ അന്വേഷണം അവസാനിച്ചപ്പോൾ അറസ്റ്റിലായത് 24കാരൻ

പെരിങ്ങത്തൂർ: സ്വാഭാവിക മരണമാണ് റീജ (42) എന്ന വീട്ടമ്മയുടെതെന്ന നിഗമനത്തിലാണ് പൊലീസ് ആദ്യം എത്തിയത്. എന്നാൽ ആഴമില്ലാത്ത തോട്ടിൽ വീണ് എങ്ങനെ മരിച്ചു എന്ന അന്വേഷണം അവസാനിച്ചപ്പോൾ 24കാരനായ യുവാവ് അറസ്റ്റിലായി. ചൊക്ലി പുളിയനമ്പ്രത്തെ വീട്ടമ്മയുടെ മരണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മേക്കുന്ന് മത്തിപ്പറമ്പിലെ വലിയ കാട്ടിൽ അൻസാറിനെ(24) ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച മരിച്ച റീജയുടേത് സ്വാഭാവിക മരണമല്ല എന്ന അന്വേഷണത്തിനൊടുവിലാണ് അൻസാർ അറസ്റ്റിലായത്. വൈകീട്ട് നാലുമണിയോടെയാണ് പുളിയനമ്പ്രത്തെ ചാക്കേരി താഴെക്കുനിയിൽ റീജയെ വീട്ടിനടുത്തുള്ള കേളോത്ത് താഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ മീൻവാങ്ങാനായി വീട്ടിൽനിന്നിറങ്ങിയതാണ് റീജ. ഇവർ പോകുന്നത് കണ്ട അൻസാർ പിന്നാലെ കൂടി. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് റീജയെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതിനെ റീജ പ്രതിരോധിച്ചു. മൽപ്പിടിത്തത്തിൽ ഇരുവരും തോട്ടിലേക്ക് വീണു. വെള്ളത്തിലേക്ക് കമഴ്ന്നടിച്ചുവീണ റീജയെ അൻസാർ മുഖമമർത്തിപ്പിടിച്ച് കൊലപ്പെടുത്തി. അനക്കമില്ലാതായപ്പോൾ സമീപത്തുള്ള ഒരു തെങ്ങോല എടുത്തുവെച്ച് സ്ഥലംവിട്ടു.

ഇതോടെ തോട്ടിൽ വീണ് മരിച്ചതണെന്നാണ് ആദ്യം കരുതിയത്. പിന്നീട് അധഥികം ആഴമില്ലാത്ത തോട്ടിൽവീണ് എങ്ങനെയാണ് മരിച്ചതെന്ന് പൊലീസിന് സംശയം തോന്നി. ഇതോടെയാണ് അന്വേഷണം കലപാതകത്തിലേക്ക് നീണ്ടത്. ഇതോടെ റീജയെ അൻസാർ മുമ്പും ശല്യംചെയ്തതായിട്ടുള്ള വിവരം പൊലീസിന് ലഭിച്ചു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കഴിഞ്ഞ ആഴ്ചയിലും പല ദിവസങ്ങളിലും ഈ യുവാവ് റീജയെ പിന്തുടർന്നതായി പൊലീസിന് വിവരം ലഭിച്ചു. ബന്ധുക്കളുടെ മൊഴിയെ തുടർന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ചു. ഇതുവച്ചാണ് സംഭവം സാധാരണ മരണമല്ലെന്ന് പൊലീസ് നിരീക്ഷിച്ചത്. റീജയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയുടെ പകുതിഭാഗവും മോതിരവും അൻസാർ കൈക്കലാക്കിയിരുന്നു. ഇവ രണ്ടും പെരിങ്ങത്തൂർ കടവത്തൂർ റോഡിലെ ഒരു മരക്കച്ചവടക്കടയിലെ മരങ്ങൾക്കിടയിൽ ഒളിപ്പിച്ചു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിതന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിരലടയാളവിദഗ്ധരും ശ്വാനസേനയുമെല്ലാം സ്ഥലത്തെത്തി. പാനൂർ സർക്കിൾ ഇൻസ്പെക്ടർ എം.കെ.സജീവ്, ചൊക്ലി സബ് ഇൻസ്പെക്ടർ ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അൻസാറിനെ തലശ്ശേരി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP