Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് തുറസ്സായ സ്ഥലത്ത് മാംസ വിൽപന; യുവാവ് അറസ്റ്റിൽ.; മാംസ വിൽപന പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധമെന്നും പൊലീസ്; നിരോധനാജ്ഞ ലംഘിച്ച 59 പേർ ഇന്ന് മലപ്പുറത്ത് അറസ്റ്റിൽ

മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് തുറസ്സായ സ്ഥലത്ത് മാംസ വിൽപന; യുവാവ് അറസ്റ്റിൽ.; മാംസ വിൽപന പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധമെന്നും പൊലീസ്; നിരോധനാജ്ഞ ലംഘിച്ച 59 പേർ ഇന്ന് മലപ്പുറത്ത് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

 മലപ്പുറം: മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് തുറസ്സായ സ്ഥലത്ത് മാംസ വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. മാടിനെ കശാപ്പ് ചെയ്ത ശേഷം മാംസ വിൽപന നടത്തിയത് തുറസ്സായ സ്ഥലത്ത് പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധമെന്നും പൊലീസ് മലപ്പുറം വടക്കാങ്ങര വെള്ളാട്ടു പറമ്പ് ലക്ഷംവീട് കോളനിക്ക് സമീപംചുണ്ടയിൽ പറമ്പിലാണ് തുറസ്സായ സ്ഥലത്ത് വെച്ച് ആരോഗ്യവകുപ്പിലെ സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ചു പൊതുജനാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും വിധം മാടിനെ അറുത്ത മാംസം വില്പന നടത്തിയത്.

സംഭവത്തെ തുടർന്ന് മക്കരപറമ്പ് വെള്ളാട്ടു പറമ്പൻ താജുദ്ദീനെയാണ് മക്കരപ്പറമ്പ് പിഎസ് സി ലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ഗിരീഷിന്റെ പരാതിയിൽ മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ മക്കരപ്പറമ്പിൽ കോവിഡ് 19 എന്ന പകർച്ചവ്യാധി പകരാൻ ഇടയാകുമെന്ന് അറിഞ്ഞുകൊണ്ട് നിരോധനാജ്ഞ നിലനിൽക്കെ കാറിൽ കറങ്ങിയ മുഹമ്മദ് നൗഷാദ്, ഫായിസ് അബ്ദുൾ അസീസ്, അക്‌ബർ ഫാസിൽ എന്നിവരെയേും മങ്കട ഇൻസ്പെക്ടർ സി ൻ. സുകുമാരൻ, എസ് ഐ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജു കുര്യാക്കോസ് , മൊയ്തീൻ, സിവിൽ പൊലീസ് ഓഫീസർ ബാലകൃഷ്ണൻ, ശ്രീരാമൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.

നിരോധനാജ്ഞ നിലനിൽക്കെ പറപ്പൂർ പാലാണിയിൽ തുറന്ന ഒരോ ക്രോക്കറി ഷോപ്പ്, ചെരുപ്പ് കട എന്നിവർക്കെതിരെ വേങ്ങര പൊലീസ് കേസെടുത്തു.മൂന്നു കുട്ടികളേയും വഹിച്ച ഒരു മോട്ടോർ ബൈക്ക്, മറ്റു രണ്ടു ബൈക്കുകൾ, ബ്ലോക്ക് ഓഫീസിനു സമീപം കൂട്ടം കൂടി നിന്ന ഒമ്പതു യുവാക്കൾ എന്നിവർക്കെതിരേയും കേസെടുത്തു. വരും ദിവസങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വേങ്ങര എസ് ഐ എൻ മുഹമ്മദ് റഫീക് പറഞ്ഞു.

കർഫ്യു കാലത്ത് അങ്ങാടികളിലും പാതവക്കിലും കൂട്ടം കൂടി ഇരിക്കുന്നത് കർശനമായി വിലക്കിയതോടെ വേങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കൾ കൂട്ടം കൂടി വലിയോറ പാടത്തേക്കു ഇറങ്ങുന്ന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഓവു പാലങ്ങളിലും, വരമ്പത്തും, കനാലുകളിലും, ചെറുവഴികളിലും സമയം ചിലവഴിക്കുകയാണിവർ.നൂറു കണക്കിനാളുകളാണ് പത്തും, ഇരുപതും അംഗങ്ങൾ അടങ്ങുന്ന സംഘങ്ങളായി ഇരിക്കുന്നത്. ചില കുട്ടികൾ ക്രിക്കറ്റും, ഫുട്ബോളും കളിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം പൊലീസ് ഇവരെ പിടിക്കാനുള്ള ശ്രമം നടത്തിയിരുന്നു.എന്നാൽ പൊലീസ് വരുമ്പോൾ ഇവർ മറുവശത്തുകൂടെഓടി മറയുകയും, പിന്നീട് കൂട്ടം കൂടി ഇരിക്കുകയുമാണ്. അനാശ്യാസ പ്രവർത്തനങ്ങളും, മദ്യ പാനവും സ്ഥിരമായി ഇവിടെ നടക്കുന്നതായും പരാതിയുണ്ട്.ഇതിനെ തുടർന്ന് ഇന്നലെ വേങ്ങര എസ്‌ഐ.മുഹമ്മദ് റഫീക്ക് സോഷ്യൽ മീഡിയ വഴിയും കർശനമായ നിർദ്ദേശങ്ങൾ നൽകീട്ടുണ്ട്. നാട്ടുകാാരും ഇതു തടയുന്നതിന്് സഹായത്തിതിനായുണ്ട്..

അതേ സമയം കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ ഇന്ന് 35 കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 59 പേരെ ഇന്ന് അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 267 ആയി. 387 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 42 വാഹനങ്ങളും പിടിച്ചെടുത്തു. കോവിഡ് വ്യാപനം തടയാൻ പ്രഖ്യാപിച്ച ആരോഗ്യ ജാഗ്രത ലംഘിച്ചതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചിനും ഇന്നലെ 39 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിൽ ഇതുവരെ 257 കേസുകൾ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP