Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ

മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമം; പ്രതികളിൽ ഒരാൾ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

കിളിമാനൂർ: മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയുടെ മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. പെരിങ്ങമ്മല ജവഹർ കോളനിയിൽ അൻസിൽ (20) ആണ് അറസ്റ്റിലായത്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താളിക്കുഴിയിൽ വച്ചായിരുന്നു സംഭവം. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതായും, പ്രതിക്കെതിരേ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും ഇത്തരത്തിൽ കേസുകൾ ഉള്ളതായി കിളിമാനൂർ സിഐ.കെ.ബി മനോജ് കുമാർ അറിയിച്ചു.

സ്‌കൂട്ടിയിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് ബൈക്കിലെത്തിയ മോഷ്ടാക്കൾ താളിക്കുഴിയിൽ വച്ച് മാല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് രക്ഷപ്പെട്ട മോഷ്ടാക്കളുടെ ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് പാങ്ങോട് പൊലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP