Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുന്നാൾ ആഘോഷത്തിനിടെ കന്യാസ്ത്രീകളെ ശല്യം ചെയ്തു; കോതമംഗലം കോട്ടപ്പടിയിൽ യുവാവ് അറസ്റ്റിൽ; പള്ളിയുമായി ബന്ധപ്പെട്ട വസ്തുതർക്കമാണ് അറസ്റ്റിന് പിന്നിലെന്ന് പിടിയിലായ ജോയൽ

പെരുന്നാൾ ആഘോഷത്തിനിടെ കന്യാസ്ത്രീകളെ ശല്യം ചെയ്തു; കോതമംഗലം കോട്ടപ്പടിയിൽ യുവാവ് അറസ്റ്റിൽ; പള്ളിയുമായി ബന്ധപ്പെട്ട വസ്തുതർക്കമാണ് അറസ്റ്റിന് പിന്നിലെന്ന് പിടിയിലായ ജോയൽ

പ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം:പെരുന്നാൾ ആഘോഷത്തിനിടെ കന്യാസ്ത്രീകളെ പുറകെ നടന്ന് ശല്യം ചെയ്‌തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.കോട്ടപ്പടി പുള്ളോത്തുകുടി ജോയലി(32)നെയാണ് സംഭവവുമായി ബന്ധപ്പെട്ട് കോട്ടപ്പടി പൊലീസ് അറസ്റ്റുചെയ്തത്.കഴിഞ്ഞ ദിവസം കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ ഇയാൾ തങ്ങളുടെ പിന്നാലെ നടന്ന് അസഭ്യം പറഞ്ഞെന്നും തടഞ്ഞുനിർത്തിയെന്നുമാണ് കന്യസ്ത്രീകളുടെ പരാതി.

കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.ശാരീരീക അസ്വസ്ഥതകളെത്തുടർന്ന് ബന്ധുക്കൾ ഇയാളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.പള്ളിയിലുണ്ടായിരുന്നവരിൽ ചിലർ തന്നെ അടിച്ച് വീഴ്‌ത്തിയെന്നും കാലിൽ ചവിട്ടിപ്പിടിച്ച ശേഷം ഇവർ തലങ്ങും വിലങ്ങും മർദ്ദിച്ചെന്നുമാണ് ജോയൽ ബന്ധുക്കളോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയ വിവരം.

രാവിലെ പള്ളിയിലെത്തി കുർബ്ബാനകൂടി മടങ്ങി.പിന്നീട് നേർച്ച സദ്യകഴിക്കാനെത്തിയ സുഹൃത്ത് സിസിലിന്റെ കൂടെ പള്ളിയിലെത്തി.കന്യാസ്ത്രീ ചിരിച്ചപ്പോൾ മോളിയെ തല്ലാൻ ചൂരൽ പിരിച്ച് കൊടുത്തത് നിങ്ങളെ അല്ലേന്നും എനിക്ക് ചിരി കാണണ്ട എന്നും പറഞ്ഞു.പിന്നാലെ സ്ഥലത്തെത്തിയവർ തല്ലുതുടങ്ങി.അവശനായപ്പോൾ പൊലീസിനെ വിളിച്ചുവരുത്തി കേസിൽ പ്രതിയാക്കി.സംഭവത്തെക്കുറിച്ച് ജോയൽ അടുപ്പക്കാരുമായി പങ്കുവച്ച വിവരം ഇതാണ്.

മാസങ്ങൾക്ക് മുമ്പ് പള്ളിമുറ്റത്ത് വച്ച് വിശ്വാസിയായ മോളിയെ ചിലർ ക്രൂരമായി ആക്രമിച്ചിരുന്നെന്നും ഈയവസരത്തിൽ തന്റെ മുന്നിൽപ്പെട്ട കന്യാസ്ത്രീയാണ് മർദ്ദിക്കാൻ സഹായിച്ചതെന്നും ഈ കാര്യം ഓർമ്മയിലുണ്ടായിരുന്നതിനാണ് ഇവരോട് ഇത്തരത്തിൽ പ്രതികരിച്ചതെന്നും ജോയൽ വ്യക്തമാക്കുന്നു.

പള്ളിയും വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തകരായിരുന്ന ചിലരുമായി വസ്തുവിന്റെ അവകാശം സംമ്പന്ധിച്ച് തർക്കം നിലനിന്നിരുന്നെന്നും ഇക്കാര്യത്തിൽ പള്ളിയുടെ എതിർചേരിയിലുള്ള ജോസ് ജോലിക്കരയുമായി അടുത്ത് പ്രവർത്തിച്ചതാണ് പള്ളിയിലുണ്ടായിരുന്നവർ തന്നെ മർദ്ദിച്ചതിന്റെ യഥാർത്ഥ കാരണമെന്നും ജോയൽ ചൂണ്ടിക്കാണിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP