Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആടുമെയ്‌ക്കാനെത്തിയ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; ആറ്റിങ്ങലിൽ യുവാവ് അറസ്റ്റിൽ

ആടുമെയ്‌ക്കാനെത്തിയ മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; ആറ്റിങ്ങലിൽ യുവാവ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആടുമെയ്‌ക്കാനെത്തുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി. സംഭവത്തിൽ കല്ലമ്പലം കരവാരം സ്വദേശി നിസാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി സ്ഥിരമായി ആടുമെയ്‌ക്കാൻ പോകുന്ന പുരയിടത്തിൽ പോത്തിനെ മെയ്‌ക്കാൻ വന്ന നിസാർ പെൺകുട്ടിയുമായി സൗഹൃദം നടിച്ചു. ആളൊഴിഞ്ഞ വീട്ടിലും ഇയാളുടെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗർഭിണി ആണെന്ന് മനസ്സിലായത്. കല്ലമ്പലം പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ഫിറോസ്, സബ് ഇൻസ്‌പെക്ടർ ഗംഗപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP