Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലസ് ടു വിദ്യാർത്ഥിനിയുമായി പ്രണയം കലശലായപ്പോൾ സുഹൃത്തിന്റെ കാറിൽ കയറ്റി ഒളിച്ചോട്ടം; കുരുക്കായത് കാമുകിക്ക് പ്രായപൂർത്തിയാകാത്തത്; വയനാട്ടിൽ നിന്ന് സുഹൃത്തിനെ വിളിച്ചപ്പോൾ തേടി എത്തിയത് പൊലീസും; കേസിൽ 22 കാരൻ അറസ്റ്റിൽ

പ്ലസ് ടു വിദ്യാർത്ഥിനിയുമായി പ്രണയം കലശലായപ്പോൾ സുഹൃത്തിന്റെ കാറിൽ കയറ്റി ഒളിച്ചോട്ടം; കുരുക്കായത് കാമുകിക്ക് പ്രായപൂർത്തിയാകാത്തത്; വയനാട്ടിൽ നിന്ന് സുഹൃത്തിനെ വിളിച്ചപ്പോൾ തേടി എത്തിയത് പൊലീസും; കേസിൽ 22 കാരൻ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ മങ്കട എസ്‌ഐ. അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മങ്കട അരിപ്ര സ്വദേശി അമ്പലക്കുത്ത് മുഹമ്മദ് അസ്ലം (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മങ്കട സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന യുവാവ് സുഹൃത്തിന്റെ മാരുതി സ്വിഫ്റ്റ് കാറിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. എറണാകുളം, മൂന്നാർ ,മൈസൂർ, വയനാട് എന്നീ സ്ഥലങ്ങളിൽ കറങ്ങി. തുടർന്ന് യുവാവ് വയനാട്ടിലുള്ള ടാക്സി ഡ്രൈവറുടെ ഫോൺ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചതായുള്ള വിവരമാണ് ഇവരെ കണ്ടെത്താൻ സഹായകമായത്.

അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നാണ് പ്രതി മങ്കട പൊലീസിന്റെ വലയിലായത്. മങ്കട പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. എ എസ് ഐ ബൈജു കാലയിൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു കുര്യാക്കോസ്, ജയമണി , ബിന്ദു, ഹോംഗാർഡ് ജയചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അതേ സമയം നാല് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ വളാഞ്ചേരി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.. വളാഞ്ചേരിക്കടുത്ത് വാടക ക്വോർട്ടേഴ്സിൽ താമസിക്കുന്ന 47 കാരനാണ് അറസ്റ്റിലായത്. 17 , 15 , 13 , 10 ഉം വയസ്സുള്ള പെൺകുട്ടികളെയാണ് പിതാവ് പീഡിപ്പിച്ചത്. 10 വയസ്സുള്ള കുട്ടി അദ്ധ്യാപികയോട് പീഡന വിവരം പറഞ്ഞതിനെ തുടർന്നാണ് ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് ഇവർ മലപ്പുറം ചൈൽഡ് ലൈനിനെ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ വളാഞ്ചേരി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പെൺമക്കളെയും പിതാവ് വര്ഷങ്ങളായി പീഡിപ്പിക്കുന്നതായി അറിഞ്ഞത്.

കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം 4 കേസ്സെടുത്തു. വളാഞ്ചേരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ടി. മനോഹരൻ അറസ്റ്റ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്‌ഐമാരായ എം.കെ. മുരളീകൃഷ്ണൻ, ടി. ഗോപാലൻ, എഎസ്ഐ. ടി. ശിവകുമാർ, എസ്.സി.പി.ഒ. എം. ജെറീഷ്, പി.വി. സുനിൽ ദേവ്, കെ.അൽതാഫ്, വുമൺ സി.പി.ഒമാരായ പി. ടി. സിന്ധു, ശ്രീജ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP