Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോധ്യാ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചത് നടുറോഡിൽ; ബൈക്കിലെത്തി ആഘോഷം നടത്തിയവരിൽ ഒരാൾ പൊലീസ് പിടിയിൽ

അയോധ്യാ വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചത് നടുറോഡിൽ; ബൈക്കിലെത്തി ആഘോഷം നടത്തിയവരിൽ ഒരാൾ പൊലീസ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അയോധ്യാ കേസിൽ സുപ്രീംകോടതി വിധിയെ തുടർന്ന് പടക്കം പൊട്ടിച്ച് ആഘോഷിച്ചതിന് യുവാവ് പൊലീസ് പിടിയിലായി. തൃശ്ശൂർ ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിലാണ് രണ്ട് യുവാക്കൾ പടക്കം പൊട്ടിച്ചത്. ബൈക്കിലെത്തിയ ഇരുവരും ചേർന്ന് നടുറോഡിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവരിൽ ഒരാൾ മതിലകം പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

അയോധ്യാ കേസ് എന്നത് ഏറ്റവും സവിഷമായതുമായ ഒരു വിഷയമായതിനാൽ കേസിൽ അന്തിമ വിധി വരുന്നതിന് മുമ്പ് തന്നെ കോടതി ചില നിർദ്ദേങ്ങൾ നൽകിയിരുന്നു. ഇത്തരം നിർദ്ദേങ്ങളിൽപ്പെട്ടതായിരുന്നു ആഹ്ലാദപ്രകടനങ്ങളോ മതസ്പർധ വളർത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്നത്. ഇത് ലംഘിച്ച് കൊണ്ടാണ് തൃശ്ശൂർ സ്വദേശി പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. നിർദ്ദേശം ലംഘിച്ച് ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇന്ന് രാവിലെ 10.30 നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോദ്ധ്യകേസിൽ വിധി പുറപ്പെടുവിച്ചത്. അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കോടതി ഉത്തരവ്. പകരം മുസ്ലിങ്ങൾക്ക് അയോദ്ധ്യയിൽ തന്നെ അവർ പറയുന്ന സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നും വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP