Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ഷബ്‌ന യാത്രയായത് അപകടത്തിൽ തൽക്ഷണം മരിച്ച പിതാവിന് പിന്നാലെ

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ഷബ്‌ന യാത്രയായത് അപകടത്തിൽ തൽക്ഷണം മരിച്ച പിതാവിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടനിലം ഉപ്പഞ്ചേരിമ്മൽ അബ്ദുൽ ഖാദറിന്റെ മകളും കൊടുവള്ളി തങ്ങൾസ് ജൂവലറിയിലെ നജ്മുദ്ദീന്റെ ഭാര്യയുമായ ഷബ്‌ന (30) ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. ദേശീയപാത 766ൽ പതിമംഗലത്ത് ഓട്ടോറിക്ഷയിൽ കാറിടിച്ച അപകടത്തിൽ പിതാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30 ന് പതിമംഗലം കയറ്റത്തിൽ അബ്ദുൾ ഖാദറും ശബ്‌നയും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഖാദർ അന്ന് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകൾ ശബ്‌ന നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഫാത്തിമ ഇസ (കളൻതോട് എം.ഇ.എസ്.രാജ സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി), അയാഷ ബനീൻ. മാതാവ്: സുഹറ, സഹോദരി: ഷഹല. ഓട്ടോ ഡ്രൈവർ ചന്ദ്രൻ(55) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP