Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവ ശാസ്ത്രജ്ഞ പുരസ്‌കാരം പ്രഖ്യാപിച്ചു; ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച ആറ് ശാസ്ത്രജ്ഞർക്ക് പുരസ്‌കാരങ്ങൾ

യുവ ശാസ്ത്രജ്ഞ പുരസ്‌കാരം പ്രഖ്യാപിച്ചു; ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച ആറ് ശാസ്ത്രജ്ഞർക്ക് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ച ആറ് ശാസ്ത്രജ്ഞർക്കാണ് പുരസ്‌കാരങ്ങൾ.

ഡോ. വി.ബി. കിരൺ കുമാർ (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സ്, കുസാറ്റ്, കൊച്ചി). ഡോ. അജയ് വേണുഗോപാൽ (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്യൻസ് & റിസർച്ച്, തിരുവനന്തപുരം). ഡോ. ശശിധരൻ ബി.എസ് (സയന്റിസ്റ്റ്, സി.എസ്.റ്റി.ഡി, സി.എസ്.ഐ.ആർ -എൻ.ഐ.ഐ.എസ്.റ്റി, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പി.ഒ, തിരുവനന്തപുരം). ഡോ. സുമോദ് എസ്.ജി (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സ്, സേക്രഡ് ഹാർട് കോളേജ്, കൊച്ചി). ഡോ. കുമാരവേൽ.എസ് (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിങ് എൻ.ഐ.റ്റി കോഴിക്കോട്). ഡോ. പ്രദീപൻ പെരിയാട്ട്, (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്).

ജേതാക്കൾക്ക് 50,000 രൂപയുടെ ക്യാഷ് അവാർഡും മുഖ്യമന്ത്രിയുടെ സ്വർണമെഡലും തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾക്കായി 50 ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. കൂടാതെ ഒരു അന്തർദേശീയ ശാസ്ത്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ സഹായവും നൽകും. 2018 ജനുവരി 28ന് ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ നടക്കുന്ന സയൻസ് കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP