Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നദിയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽപെട്ടു; നാട്ടുകാർ രക്ഷപെടുത്തിയത് സാഹസികമായി

നദിയിൽ കുളിക്കാനിറങ്ങിയ യുവാക്കൾ ഒഴുക്കിൽപെട്ടു; നാട്ടുകാർ രക്ഷപെടുത്തിയത് സാഹസികമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട യുവാക്കളെ നാട്ടുകാർ രക്ഷപെടുത്തിയത് സാഹസികമായി. പാലോട് ചെല്ലഞ്ചി പാലത്തിനു സമീപം . ഇന്നലെ അഞ്ചു മണിയോടെയാണ് സംഭവം. പനവൂർ, വെമ്പായം ഭാഗങ്ങളിൽ നിന്ന് നാല് യുവാക്കളാണ് കുളിക്കാനിറങ്ങിയത്. ഈ സമയത്താണ് മീന്മുട്ടി ഡാം തുറന്നു വിട്ടത്. ഡാം തുറന്നു വിട്ടാൽ വെള്ളം ഉയരുന്നത് ചെല്ലഞ്ചി നിവാസികൾക്ക് അറിയാം. എന്നാൽ യുവാക്കൾക്ക് അറിയില്ലായിരുന്നു.

ഒഴുക്ക് വർധിച്ചതോടെ രണ്ടുപേർ ഒഴുകിപ്പോയി. നദിയുടെ മധ്യത്തെ പാറയിൽ പിടികിട്ടിയപ്പോൾ കയറി രക്ഷപ്പെട്ടു. ഇവർക്ക് നീന്തൽ വശമുണ്ടായിരുന്നില്ല. രണ്ടുപേർ കരയിൽ കയറിയിരുന്നു. നാട്ടുകാർ ഏറെ നേരത്തെ ശ്രമത്തിനു ശേഷം ടയറിൽ കയർ കെട്ടി എറിഞ്ഞു വലിച്ചു കരയിലെത്തിച്ചു. ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇവിടെ ധാരാളം പേർ കുളിക്കാൻ വരുന്നുണ്ടെന്നും മദ്യപാനം നടക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP