Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി സംസ്ഥാനങ്ങൾ സഹകരിക്കരുത്; എൻപിആർ, എൻആർസിക്ക് മുന്നോടിയായി തന്നെ; എൻപിആറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി സംസ്ഥാനങ്ങൾ സഹകരിക്കരുത്; എൻപിആർ, എൻആർസിക്ക് മുന്നോടിയായി തന്നെ; എൻപിആറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൻപിആർ, എൻആർസിക്ക് മുന്നോടി തന്നെയാണെന്ന് യെച്ചൂരി ആവർത്തിച്ചു. എൻപിആർ എന്നത് സെൻസസ് അല്ലെന്നും എൻപിആറിൽ വീട്ടുവീഴ്ച ചെയ്യരുതെന്നും സംസ്ഥാനങ്ങൾ സഹകരിക്കരുതെന്നുന്നും അദ്ദേഹം പറഞ്ഞു. 2021 ലെ സെൻസസ്, ദേശീയ ജനസംഖ്യാ രജിസ്റ്റർ ഇവ രണ്ടിനുമുള്ള വിവരശേഖരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് തള്ളിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്.

വീടുകൾ കയറിയിറങ്ങിയാവും വിവരം ശേഖരിക്കുക. കൂടാതെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ ആപ്പും ഉണ്ടാകും. പൗരന്മാരുടെ വിവരം മാത്രമല്ല ഇന്ത്യയിൽ ആറുമാസമായി താമസിക്കുന്ന എല്ലാവരുടെയും വിവരം തേടും. മുപ്പത് ലക്ഷം പേരെ ഇതിനായി നിയോഗിക്കും. ദേശീയ പൗരത്വ രജിസ്റ്ററുമായി ഇതിന് ബന്ധമില്ലെന്നാണ് വിശദീകരണം. എന്നാൽ 2014ലെ എൻപിആറിന്റെ അടിസ്ഥാനത്തിലാകും എൻആർസി എന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞത് മാധ്യപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഫോമിലോ ആപ്പിലോ വിവരം നൽകുമ്പോൾ ഇത് തെളിയിക്കാൻ ഒരു രേഖയും നൽകേണ്ടെന്ന സർക്കാർ പ്രഖ്യാപനം ഇപ്പോഴത്തെ വിവാദം കണക്കിലെടുത്താണ്. എൻആർസിക്ക് മുന്നോടിയായാണ് ജനസംഖ്യ രജിസ്റ്റർ പുതുക്കുന്നതെന്ന പ്രചാരണം വന്നതോടെയാണ് കേരളവും പശ്ചിമബംഗാളും ഇത് നിർത്തിവച്ചത്. എന്നാൽ ഒരു സംസ്ഥാനത്തിനും മാറിനിൽക്കാനാവില്ല എന്ന കർശന നിലപാടാണ് കേന്ദ്രം ഇപ്പോൾ പ്രകടിപ്പിക്കുന്നത്.

2021ലെ സെൻസസിന് മുന്നോടിയായി ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനാണ് കേന്ദ്രസെൻസസ് വകുപ്പും ആഭ്യന്തരവകുപ്പും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഈ രജിസ്റ്ററിൽ നിന്നാണ് ദേശീയപൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ആലോചിക്കുന്നതെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ ഉയർന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള നടപടികളുടമായി സഹരിക്കേണ്ടതില്ലെന്ന് കേരള സംസ്ഥാനസർക്കാർ തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് പൊതുഭരണപ്രിൻസിപ്പൾ സെക്രട്ടറി എല്ലാ വകുപ്പ് മേധാവികൾക്കും സെൻസസ് ഡയറക്ടർക്കും ഉത്തരവയച്ചിരുന്നു.

പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ജനസംഖ്യാ രജിസ്റ്റർ നടപടികൾ നിർത്തിവെക്കാൻ തീരുമാനം. ഭരണഘടനാമൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് കേന്ദ്രസർക്കാർ നീക്കമെന്ന് പുതിയ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപിച്ചു. സെൻസസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്ററും തയ്യറാക്കാൻ 2003ലാണ് തുടങ്ങിയത്. പിന്നാട് ആധാർ വന്നപ്പോൾ ഇത് നിർത്തിവച്ചു. വീണ്ടും ജനസംഖ്യ രജിസ്റ്റർ തയ്യറാക്കണമെന്ന നിർദ്ദേശം വന്നതോടെയാണ് ആശങ്കയുണ്ടായതെന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. അതേസമയം ദേശീയ ജനസംഖ്യ രജിസ്റ്ററിനുള്ള നടപടികളുമായി സഹകരിക്കില്ലെന്ന് നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP