Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് വിവാഹ ചടങ്ങിന് പങ്കെടുക്കാൻ പോകവെ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു; അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു

ആലപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് വിവാഹ ചടങ്ങിന് പങ്കെടുക്കാൻ പോകവെ കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു; അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചു

ആലപ്പുഴ: ഞായറാഴ്ച പുലർച്ചെ പള്ളാത്തുരുത്തിയിലുണ്ടായ വാഹനാപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം. കോഴിക്കോട് വൈ.എം.സി.എ. പോക്കോട് ലക്ഷ്മി വീട്ടിൽ ഹൗസ് നമ്പർ 6/260 A യിൽ ഡോ.പ്രസന്നകുമാറിന്റെയും ശോഭയുടേയും മകൾ ഡോ. പാർവ്വതി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ അദനിക്കൽ വെസ്റ്റ് നാരങ്ങാലി തയ്യിൽ സുരേഷ് ബാബുവിന്റെ മകൻ നിതിൻ ബാബുവിന് പരിക്കേറ്റു.

കോഴിക്കോടേക്ക് കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടർന്നാണ് കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്നു കാറിലുണ്ടായിരുന്നവരും.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന പാർവ്വതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കോഴിക്കോട് കൊണ്ടുവരും. പരിക്കേറ്റ നിതിൻ ബാബു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP