Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

അനുവിന്റെ മരണത്തിിന് ഉത്തരവാദി പിണറായി വിജയനും പിഎസ് സിയും; യുവജന വഞ്ചനയ്‌ക്കെതിരെ തിരുവോണനാളിൽ പിഎസ്‌സി ഓഫീസിനുമുന്നിൽ പട്ടിണി സമരത്തിന് ആഹ്വാനം ചെയ്ത് യൂത്ത് കോൺഗ്രസ്; ഒഴിവുകളിൽ നിയമനം നടത്തണമെന്നിരിക്കെ ധാർഷ്ട്യം മാത്രമാണ് പിണറായിയുടെ മറുപടി എന്നും ഷാഫി പറമ്പിൽ എംഎൽഎ

അനുവിന്റെ മരണത്തിിന് ഉത്തരവാദി പിണറായി വിജയനും പിഎസ് സിയും; യുവജന വഞ്ചനയ്‌ക്കെതിരെ  തിരുവോണനാളിൽ പിഎസ്‌സി ഓഫീസിനുമുന്നിൽ പട്ടിണി സമരത്തിന് ആഹ്വാനം ചെയ്ത് യൂത്ത് കോൺഗ്രസ്; ഒഴിവുകളിൽ നിയമനം നടത്തണമെന്നിരിക്കെ ധാർഷ്ട്യം മാത്രമാണ് പിണറായിയുടെ മറുപടി എന്നും ഷാഫി പറമ്പിൽ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം:കേരളത്തിലെ ചെറുപ്പക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി കൊടുക്കാൻ സർക്കാർ തയ്യാറായില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ.പകരം മറ്റൊരു റാങ്ക് ലിസ്റ്റ് നിലവിൽ ഇല്ലാതിരിക്കുകയും മെയിൻ ലിസ്റ്റിൽ നിരവധി പേർക്ക് തൊഴിൽ ലഭിക്കാനായി കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രമോഷനുമായി ബന്ധപ്പെട്ട തർക്കങ്ങൾ അവസാനിച്ചാൽ നിരവധി ഒഴിവുകളിൽ പകരം നിയമനം നടത്തണമെന്നിരിക്കെധാർഷ്ട്യം മാത്രമാണ് പിണറായി വിജയന്റെ മറുപടിയെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു

ചെറുപ്പക്കാർക്ക് ആശ്വാസം നൽകുന്ന ഒരു വാക്ക് പോലും പി എസ് സി യുടേയോ സർക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല പിഎസ് സി ക്കെതിരെ പ്രതികരിക്കാൻ പാടില്ല, ഒരു ഫേസ്‌ബുക്ക് പോസ്റ്റ് പോലും ഇടാൻ പാടില്ല എന്നൊക്കെ പറയാൻ കേരളം ഭരിക്കുന്നത് ഹിറ്റ്‌ലർ ആണോയെന്നുംപ്രിവന്റ്റീവ് ഓഫിസർ, ഇൻസ്പെക്ടർ എന്നിങ്ങനെ നാനൂറോളം ഒഴിവാണ് പ്രൊമോഷന്റെ പേരിൽ കെട്ടിക്കിടക്കുന്നതും ഷാഫി പറമ്പിൽ ചൂണ്ടികാട്ടി.

അനുവിന്റെ മരണത്തിനുത്തരവാദി പിണറായി വിജയനും,പി എസ്.സിയും ഗവൺമെന്റുമാണ്. ഈ യുവജന വഞ്ചനയ്‌ക്കെതിരെ തിരുവോണനാളിൽ പിഎസ്‌സി ഓഫീസിനുമുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരായ K S ശബരിനാഥൻ MLA, NS നുസൂർ, SM ബാലു, പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി എന്നിവർ പട്ടിണി സമരം നടത്തുകയാണെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. DYFI ഉൾപ്പടെയുള്ള സംഘടനകൾ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മുഖ്യമന്ത്രിയെക്കാൾ ശമ്പളത്തിൽ സ്വപ്ന സുരേഷിനെ ജോലിയിൽ നിയമിച്ച ഈ ഗവൺമെന്റ്, അനുവിനെ പോലെയുള്ള ചെറുപ്പക്കാരന് എന്തുകൊണ്ട് ജോലി നിഷേധിച്ചു എന്നത് കേരളത്തിലെ ജനങ്ങൾക്ക് അറിയണമെന്നും അദ്ദേഹം പറഞ്ഞു.പാലത്തായിയിലെ പെൺകുട്ടിക്ക് നീതി നിഷേധിക്കാൻ പൊലീസും സംവിധാനങ്ങളും കൂട്ടു നിൽക്കുമ്പോൾ അതിനെതിരെ ശബ്ദമുയർത്തേണ്ട ബാലാവകാശകമ്മീഷൻ മൗനം പാലിക്കുകയാണെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു.

ബാലാവകാശ കമ്മീഷനെയും പി എസ് സിയെയുമൊക്കെ എസ്എഫ്‌ഐയെ പോലെ പോഷക സംഘടനകളാക്കി മാറ്റാനാണ് പിണറായി വിജയൻ ശ്രമിച്ചത്. ശിവരഞ്ജിത്തിനും നസീമിനും എതിരെ ശരിയായ ഒരു കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിയാതെ അവരെ പുറത്തിറങ്ങി വിലസാൻ അനുവദിച്ച് പി എസ് സി യെ പിണറായി സർവീസ് കമ്മീഷനും പാർട്ടി സർവീസ് കമ്മീഷനും ആക്കി മാറ്റിയെന്നും, യോഗ്യതയുള്ള ചെറുപ്പക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ട് യോഗ്യതയില്ലാത്ത സ്വപ്നസുരേഷ്മാരെയും മനോജ് മാരെയും പാർട്ടി അഫിലിയേഷൻ മാത്രം നോക്കി ലക്ഷങ്ങൾ ശമ്പളം കൊടുത്തു നിയമിച്ച് സ്വജനപക്ഷപാതത്തിനും ഏറ്റവും വലിയ അപ്പോസ്തലനായി പിണറായി വിജയൻ മാറിയിരിക്കുന്നുവെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

ചെങ്കൊടി പിടിക്കുന്നവർക്കും അവർക്ക് ഓശാന പാടുന്ന വർക്കും തൊഴിൽ കൊടുക്കാൻ ഗവൺമെന്റിന് കഴിയുംബാലാവകാശ കമ്മീഷൻ അധ്യക്ഷൻ മനോജ് കുമാറിന്റെ യോഗ്യതയായി പറയുന്ന ഐ സി ഡി എസ്ൽ ക്ലാസ് എടുത്തിട്ടുണ്ട് എന്നത് തെറ്റാണെന്ന് ഉള്ള വിവരാവകാശ രേഖകൾ പുറത്തു വരുന്നതായുംഎറണാകുളം ബാർ കൗൺസിലിന്റെ 8-12-2017ലെ ഉത്തരവിൽ മുഖ്യമന്ത്രി പറഞ്ഞ ചുറുചുറുക്കുള്ള മനോജ്കുമാർ എന്ന പരമയോഗ്യൻ എറണാകുളത്തെ ബാർകൗൺസിലിൽ നിന്ന് അഡ്വക്കേറ്റ് എന്ന നിലയിൽ ഒരു എത്തിക് സുമില്ലാത്തയാളും സീരിയസ് പ്രൊഫഷണൽ മിസ് കണ്ടക്റ്റിന് നടപടി നേരിടുന്നയാളുമാണെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP