Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുട്ടത്ത് ക്വാറന്റൈനിൽ കഴിയാൻ വീടുകളും ലോഡ്ജുകളും കിട്ടാൻ ബുദ്ധിമുട്ട്; സൗജന്യ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രം ഒരുക്കി യൂത്ത്‌കോൺഗ്രസ്; കുടുംബമായി എട്ട് പേർക്കും അല്ലാതെ നാലുപേർക്കും കഴിയാൻ സൗകര്യം

മുട്ടത്ത് ക്വാറന്റൈനിൽ കഴിയാൻ വീടുകളും ലോഡ്ജുകളും കിട്ടാൻ ബുദ്ധിമുട്ട്; സൗജന്യ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രം ഒരുക്കി യൂത്ത്‌കോൺഗ്രസ്; കുടുംബമായി എട്ട് പേർക്കും അല്ലാതെ നാലുപേർക്കും കഴിയാൻ സൗകര്യം

മറുനാടൻ മലയാളി ബ്യൂറോ

മുട്ടം : കേരളത്തിലെ യൂത്ത് കോൺഗ്രസ്സിന്റെ ആദ്യത്തെ സൗജന്യ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രം ഒരുക്കി മുട്ടത്തെ യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ. ക്വാറന്റൈനിൽ കഴിയാൻ വീടുകളും ലോഡ്ജുകളും കിട്ടാൻ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥ ശ്രദ്ധയിൽ പെട്ടതിനാലാണ് യൂത്ത് കോൺഗ്രസ് ഇത്തരത്തിൽ ഒരു പദ്ധതി ആരംഭിച്ചത്. നിലവിൽ കുടുംബമായി താമസിക്കാനാണെങ്കിൽ എട്ട് പേർക്കും അല്ലാതെ നാല് പേർക്കും ഇവിടെ താമസിക്കാനാകും. കൂടുതൽ ആവശ്യക്കാർ വന്നാൽ മറ്റു കെട്ടിടങ്ങൾ ഉൾപ്പടെ ഏറ്റെടുത്ത് സൗജന്യമായി നൽകും. ഇതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. താമസിക്കുന്നവരുടെ പൂർണ്ണ ഉത്തരവാദിത്വവും മറ്റു പൊതുജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന നിബന്ധനയോടെയാണ് കെട്ടിടം യൂത്ത് കോൺഗ്രസ് ഏറ്റെടുത്തിട്ടുള്ളത്.

നിലവിൽ ആയിരം രൂപ മുതൽ മുവായിരം രൂപ വരെ പ്രതിദിനം വാടക വാങ്ങിയാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇത് സാധാരണ ജനങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഒന്നല്ല. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴിയുടെ നേത്യത്വത്തിൽ നടത്തുന്ന യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം പ്രവർത്തനം നടത്തുന്നത്, എ.എ.ഹാരിസ്, റെന്നി ചെറിയാൻ,രാഹുൽ ഏറമ്പടം, നെവിൻ തോമസ്, റിജൊ ജോർജ്, അൽഫോൻസ് വാളിപ്ലാക്കൽ, ജോബി ചേലയ്ക്കൽ,ഷെലിൻ ലോറൻസ് എന്നിവരുടെ നേതൃത്വത്തിലാണ് സൗജന്യ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ കേന്ദ്രം ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP