Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് അഴിച്ചു പണി; യതീഷ് ചന്ദ്ര കണ്ണൂർ എസ്‌പി; അനൂപ് ജോൺ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവനാക്കി; ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റം; എസ് സുകേശൻ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌പിയാകും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ഐ.പി.എസ് തലത്തിൽ വീണ്ടും അഴിച്ചുപണി. ഡിഐജി അനൂപ് ജോൺ കുരുവിളയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്ത് നിയമിച്ചു. ഡിഐജി നീരജ് കുമാർ ഗുപ്തയെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. ജില്ലാപൊലീസ് മേധാവിമാരെയും മാറ്റി.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയെ കണ്ണൂർ എസ്‌പിയായി നിയമിച്ചു. ആർ,ആദിത്യയാണ് പുതിയ തൃശൂർ കമ്മീഷണർ. കണ്ണൂർ എസ്‌പിയായ പ്രതീഷ് കുമാറിനെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ടി നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാക്കി.

പി കെ മധുവാണ് പുതിയ ഇടുക്കി എസ്‌പി. ആർ.കറുപ്പസ്വാമി തിരുവനന്തപുരം സിറ്റി ഡി.സി.പിയാകും. സക്കറിയ ജോർജ് വിമൺസ് സെൽ എസ്‌പിയാകും. ആർ.സുകേശനാണ് പുതിയ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌പിയാകും. വി എം.മുഹമ്മദ് റഫീക്കിനെ കൺസ്യൂമർ ഫെഡ് എംഡിയായും നിയമിച്ചു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP