Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൂഷു ജൂനിയർ നാഷണൽ ചാംപ്യൻഷിപ്പ് സെപ്റ്റംബർ ഒന്നിന് കോഴിക്കോട്ട് നടക്കും; 1200 കുട്ടികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും

വൂഷു ജൂനിയർ നാഷണൽ ചാംപ്യൻഷിപ്പ് സെപ്റ്റംബർ ഒന്നിന് കോഴിക്കോട്ട് നടക്കും; 1200 കുട്ടികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: വൂഷു ജൂനിയർ നാഷ്ണൽ ചാംപ്യൻഷിപ്പ് സെപ്റ്റംബർ ഒന്നിന് കോഴിക്കോട്ട് നടക്കുമെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും താരങ്ങൾ കോഴിക്കോട്ടേക്ക് എത്തുമെന്നതിനാൽ ദേശീയോദ്‌ഗ്രഥനത്തിന്റെ പരിച്ഛേദം കൂടിയായി മാറും വുഷു ജൂനിയർ നാഷണൽ ചാംപ്യൻഷിപ്പെന്ന് പരിപാടിയുടെ ജനറൽ കൺവീനറും വൂഷു അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഡോ. സി പി ആരിഫ് വ്യക്തമാക്കി.

ഒപ്പം സായി, സർവീസ് എന്നിവയിൽനിന്നുമെല്ലാമായി 1,200 കൂട്ടികളാണ് ഇവിടെ മത്സരങ്ങളിൽ മാറ്റുരക്കുക. വൂഷു അസോസിയേഷൻ ഓഫ് ഇന്ത്യയാണ് സംഘാടകർ. 100 ഓഫീഷ്യലുകളും ഫെഡറേഷൻ ഭാരവാഹികളും അടക്കം 1,500 പേരാണ് ഇവിടെ നടക്കുന്ന ഒരാഴ്ചയോളം നീളുന്ന മത്സരത്തിൽ പങ്കാളികളാവുക. സെപ്റ്റംബർ ഒന്നുമുതൽ ആറുവരെ വി കെ കൃഷ്ണമേനോൻ ഇന്റോർ സ്റ്റേഡിയത്തിലാണ് ചാംപ്യൻഷിപ്പ് നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ മുഖ്യരക്ഷാധികാരി. ഒപ്പം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, ശശീന്ദ്രൻ, കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് തുടങ്ങിയവർ പരിപാടിയുടെ രക്ഷാധാകാരികളാണ്. 48 ലക്ഷം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന ചാംപ്യൻഷിപ്പിന് സ്പോൺസർമാരുടെ നിർലോഭമായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഉമറലി ശിഹാബ്, നൗഫൽ ജാസിം, സി പി ഷബീർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP