Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് ലോക എയ്ഡ്സ് ദിനം: സംസ്ഥാനത്ത് ആകെ 34,748 എയ് ഡ് സ് രോഗികൾ; കഴിഞ്ഞ പത്ത് വർഷത്തിനിടെ പരിശോധനയ്ക്കു വിധേയരാവുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്: രാജ്യത്ത് 21.40 ലക്ഷം പേർ എച്ച്ഐവി ബാധിതരെന്നും റിപ്പോർട്ട്

ഇന്ന് ലോക എയ്ഡ്സ് ദിനം: സംസ്ഥാനത്ത് ആകെ 34,748 എയ് ഡ് സ് രോഗികൾ; കഴിഞ്ഞ പത്ത് വർഷത്തിനിടെ പരിശോധനയ്ക്കു വിധേയരാവുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്: രാജ്യത്ത് 21.40 ലക്ഷം പേർ എച്ച്ഐവി ബാധിതരെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :  ഇന്ന് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനം. സംസ്ഥാനത്ത് ആകെ 34,748 എയ്ഡ്‌സ് രോഗികളുണ്ടെന്നു കണക്കുകൾ. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കെടുപ്പിലാണ് ആശ്വാസകരമായ കണ്ടെത്തൽ. 10 വർഷം മുൻപു 2010 ൽ 2342 പേർക്കാണു പുതുതായി രോഗബാധയുണ്ടായതെങ്കിൽ ഈ വർഷം ഒക്ടോബർ വരെ ഇത് 985 ആയി കുറഞ്ഞു. കഴി‍ഞ്ഞ വർഷം കണ്ടെത്തിയ രോഗികളും കുറവാണ്; 1220.

അതേസമയം, എച്ച് ഐവി പരിശോധനയ്ക്കു വിധേയരാവുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായത്. 10 വർഷം മുമ്പ് 2.40 ലക്ഷം പേരാണ് എച്ച്‌ഐവി പരിശോധനയ്‌ക്കെത്തിയതെങ്കിൽ ഇപ്പോഴത് 5.56 ലക്ഷമായി വർധിച്ചിട്ടുണ്ട്ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് 21.40 ലക്ഷം പേർ എച്ച്ഐവി ബാധിതരാണ്. 40% സ്ത്രീകളാണ്. കേരളത്തിൽ 34,748 രോഗികളുണ്ട്.

പുതിയ രോഗികളുടെ എണ്ണം കുറയുന്നെങ്കിലും ഒരു മാസം ശരാശരി 100 പേർക്കെങ്കിലും പുതുതായി രോഗം ബാധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2030 ൽ എയ്ഡ്സ് രോഗത്തെ ലോകത്തു നിന്നു തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായാണു ലോകാരോഗ്യ സംഘടന മുന്നോട്ടു പോകുന്നത്.

പുതിയ രോഗികൾ എണ്ണം ( വർഷത്തിൽ )

2010 - 2342

2011 - 2160

2012 - 1909

2013 - 1740

2014 - 1750

2015 - 1494

2016 - 1438

2017 - 1299

2018 - 1220

2019 - 985

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP